കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ബ്രിട്ടണ് ഏറെ പിന്നില്‍. റഷ്യയാണ് ഈ പട്ടികയില്‍ മുന്നില്‍. പുടിന്റെ രാജ്യത്തെ 40 ശതമാനം സീനിയര്‍ ബിസിനസ് റോളുകളിലും സ്ത്രീകളാണുള്ളത്. ബ്രിട്ടണിലാകട്ടെ ഇത് 22 ശതമാനം മാത്രമാണ്.
35 രാജ്യങ്ങളുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക തയാറാക്കിയാല്‍ ബ്രിട്ടന്റെ സ്ഥാനം 23ാമതാണ്. പ്രൊഫഷണല്‍ സര്‍വീസസ് ഫേമായ ഗ്രാന്‍ഡ് തോണ്‍ടണാണ് പഠനം നടത്തിയത്. ഞായറാഴ്ച്ച അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായിട്ടാണ് ലോകം ഇപ്പോഴും സ്ത്രീകളെ അവഗണിക്കുകയാണെന്ന് പറയാതെ പറയുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കിഴക്കന്‍ യൂറോപ്പില്‍ പത്ത് ടോപ് കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും തലപ്പത്ത് സ്ത്രീകളാണുള്ളത്. യുകെയ്ക്ക് ഇതില്‍നിന്ന് ചിലത് പഠിക്കാനുണ്ടെന്ന് സാച്ചാ റൊമനോവിച്ച് പറഞ്ഞു. ഗ്രാന്‍ഡ് തോര്ടന്റെ സിഇഒയാണ് സാച്ച. ബ്രിട്ടണിലെ ഒരു പ്രമുഖ അഡൈ്വസറി സ്ഥാനത്തില്‍ ആദ്യമായിട്ട് തലപ്പത്ത് എത്തുന്ന സ്ത്രീയാണ് സാച്ച. സ്ത്രീ സമത്വം നടപ്പാക്കുന്നതിനായി മാന്ത്രി വടികള്‍ ഒന്നുമില്ല. ചില സാമൂഹികരീതികളെയും പരമ്പരാഗത സങ്കല്‍പ്പങ്ങളെയും മാറ്റിവെച്ചാല്‍ മാത്രം മതിയെന്ന് അവര്‍ പറയുന്നു.
ആഗോള തലത്തില്‍ 22 ശതമാനം സീനിയര്‍ ബിസിനസ് റോളുകള്‍ വഹിക്കുന്നത് സ്ത്രീകളാണ്. 2004ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാലും പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത് നേരിയ വര്‍ദ്ധനവ് മാത്രമാണ്. 2004ല്‍ 19 ശതമാനമായിരുന്നത് ഇപ്പോള്‍ 24 ശതമാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല