.1998ന് മുമ്പ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി ലോണെടുത്തവര്‍ക്കുള്ള പലിശനിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
1998നുശേഷം ലോണെടുത്തവര്‍ക്കുള്ള പലിശനിരക്കിലും വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. 98ന് മുമ്പ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം തുടങ്ങിയവര്‍ 98ന് മുമ്പാണ് ലോണെടുത്തതെങ്കില്‍ അതിന്‍രെ പലിശനിരക്ക് കഴിഞ്ഞ മാര്‍ച്ചിലെ റീട്ടെയ്ല്‍ വിലസൂചിക അടിസ്ഥാനപ്പെടുത്തിയായിരിക്കും വര്‍ധിക്കുക.
അതായത് നിലവില്‍ നിരക്ക് 5.3 ശതമാനമാണ്. 98ന് ശേഷം ലോണെടുത്തവര്‍ 98ന് ശേഷം ലോണെടുത്തവര്‍ക്കുള്ള പലിശനിരക്ക് നിശ്ചയിക്കുന്നത് സെപ്റ്റംബറിലായിരിക്കും. ബാങ്കുകളുടെ ബേസ്‌റേറ്റിലുണ്ടാകുന്ന മാറ്റങ്ങളും പലിശനിരക്കില്‍ പ്രതിഫലിക്കും. നിരക്ക്ഏതാണ്ട് 4.4 ശതമാനം വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.
1998നുശേഷം ലോണെടുത്തവരുടെ എണ്ണം ഏതാണ്ട് 2,278,400 ആണ്. 98ന് മുമ്പ് ലോണെടുത്തവരുടെ എണ്ണം 355300 ഓളം വരും. അതിനിടെ ബാങ്കുകള്‍ ബേസ് റേറ്റില്‍ ഈവര്‍ഷം മുതല്‍ കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല