കേടായ ഫ്രിഡ്ജില്‍ സൂക്ഷിച്ച വാക്‌സിനുകള്‍ നല്‍കിയ കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഫ്രിഡ്ജിലെ ഊഷ്മാവ് ക്രമീകരിക്കുന്ന സംവിധാനം തകരാറിലായതാണ് കുഴപ്പമായത്. അഞ്ചു വര്‍ഷത്തോളം വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഊഷ്മാവിലാണ് കരുതി വച്ചത്.
മെനിഞ്ചറ്റീസ്, മീസില്‍സ്, മുണ്ടിനീര്,റുബെല്ല, അഞ്ചാംപനി എന്നീ അസുഖങ്ങള്‍ക്കുള്ള വാക്‌സിനുകളാണ് തെറ്റായ ഊഷ്മാവില്‍ സൂക്ഷിച്ചത്. പോളിയോയുടേയും വില്ലന്‍ ചുമയുടേയും വാക്‌സിനുകളും ഈ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബ്രെയര്‍ലീ മെഡിക്കല്‍ പ്രാക്ടീസിലാണ് സംഭവം നടന്നത്. വാക്‌സിനുകള്‍ സൂക്ഷിച്ച കാലയളവില്‍ ചികിത്സക്കെത്തിയ എല്ലാ കുട്ടികളുടെ മാതാപിതാക്കള്‍ക്കും അധികൃതര്‍ കത്തയച്ചിട്ടുണ്ട്. 515 കുട്ടികളിലാണ് തെറ്റായ ഊഷ്മാവില്‍ സൂക്ഷിച്ച വാക്‌സിനുകള്‍ ഉപയോഗിച്ചതെന്ന് എന്‍എച്ച്എസ് വെളിപ്പെടുത്തി.
തെറ്റായ ഊഷ്മാവില്‍ സൂക്ഷിച്ച വാക്‌സിനുകള്‍ കുട്ടികള്‍ക്ക് ദോഷം ചെയ്യാനുള്ള സാധ്യത കുറവാണെങ്കിലും അവര്‍ക്ക് മേല്പറഞ്ഞ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സംശയത്തിലാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ളാ സാധ്യത ഇത്തരം കുട്ടികള്‍ക്ക് കൂടുതലാകും.
ഒരിക്കല്‍ ചെയ്ത വാക്‌സിനേഷന്‍ വീണ്ടും ചെയ്യേണ്ടി വരുന്നതിനോട് നല്ലൊരു ശതമാനം മാതാപിതാക്കളും അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ വാക്‌സിനുകള്‍ നല്‍കിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സുരക്ഷിതരാണെന്ന് കരുതിയിരുന്ന തങ്ങളുടെ കുഞ്ഞുങ്ങള്‍ അതല്ലെന്ന വാര്‍ത്ത മാതാപിതാക്കളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല