ലഹരി മൂത്ത് 14 കാരിയെ വിമാനത്തൊനുള്ളില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടീഷ് കോടതി 4 മാസം തടവ് വിധിച്ചു. ഇ മഞ്ജിത് സിംഗ് സിദ്ദു എന്ന മുപ്പത്തെട്ടുകാരനെയാണ് കോടതി ശിക്ഷിച്ചത്. നാലു മാസം തടവ് കൂടാതെ അടുത്ത ഏഴു വര്‍ഷത്തേക്ക് സിദ്ദുവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
2014ഏപ്രില്‍ 18 ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനം യാത്ര പുറപ്പെട്ട ഉടനെ അടുത്ത സീറ്റിലിരുന്ന വിദ്യാര്‍ഥിനിയെ സിദ്ദു ലൈംഗിക ബന്ധത്തിനായി ക്ഷണിക്കുകയായിരുന്നു.
താത്പര്യം പ്രകടിപ്പിക്കാതിരുന്ന പെണ്‍കുട്ടിയോട് ബാങ്കോക്കിലെ കുപ്രസിദ്ധമായ വേശ്യാത്തെരുവിനെ കുറിച്ച് വിവരിച്ചു കൊടുക്കുകയും ചെയ്തു സിദ്ദു. സഹികെട്ട പെണ്‍കുട്ടി സംസാരം അവസാനിപ്പിച്ച് ഹെഡ്‌ഫോണ്‍ വച്ച് സിനിമ കാണാന്‍ ശ്രമിച്ചു.
എന്നാല്‍ പിന്മാറാന്‍ ഒരുക്കമല്ലാതിരുന്ന സിദ്ദുവാകട്ടെ പെണ്‍കുട്ടിയുടെ തലമുടിയില്‍ തഴുകുകയും കഴുത്തിലും കവിളിലും തലോടുകയും ചെയ്യുകയായിരുന്നു. ഒപ്പം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.
ശല്യം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടിയുടെ ഒപ്പം യാത്ര ചെയ്തിരുന്ന അധ്യാപകരും സഹപാഠികളും ഇടപെടുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വച്ച് സിദ്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല