സിറിയയിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയിലും ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാട്ടം. സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അക്രമം അഴിച്ചു വിട്ടത്. എന്നാല്‍ ഗ്രാമീണരില്‍ നിന്ന് ഭീകരര്‍ക്ക് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അസ്സീറിയന്‍ ക്രിസ്ത്യാനികളും കുര്‍ദുകളുമടങ്ങിയ ഗ്രാമീണര്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. ഈ മേഖലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 250 ഓളം പേരെ തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ചയായിട്ടില്ല.
ഇറാക്കിലും സിറിയയിലുമായി വ്യാപിച്ചു കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളുടെ പ്രവേശന കവാടമായ ഖാബുര്‍ നദിക്കരയിലാണ് അക്രമണത്തിനിരയായ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ഈ ഗ്രാമങ്ങളില്‍ കുര്‍ദുകളും താമസക്കാരായുണ്ട്.
പുലര്‍ച്ചെ ഭീകരര്‍ മോര്‍ട്ടാറുകളും തോക്കുകളുമായി ഗ്രാമങ്ങളില്‍ കടന്നാക്രമണം നടത്തുകയായിരുന്നു. ഗ്രാമങ്ങള്‍ക്കടുത്തുള്ള ടാല്‍ ടമര്‍ പാലം പിടിച്ചെടുക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. ഖാബുര്‍ നദിക്ക് കുറുകെയുള്ള ഈ പാലം പിടിച്ചടക്കിയാല്‍ അത് നേരത്തെ ഭീകരര്‍ നിയന്ത്രണത്തിലാക്കിയ ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലേക്കുള്ള ഒരു ഇടനാഴിയായി ഉപയോഗിക്കാം എന്നതിനാലാണിത്.
ഇറാക്ക് സൈന്യം അമേരിക്കയുടേയും മറ്റു സഖ്യകക്ഷികളുടേയും സഹായത്തോടെ മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മൊസൂളില്‍ ദുര്‍ബലമായിക്കൊണ്ടൊരിക്കുന്ന തങ്ങളുടെ ശക്തി കൂട്ടാന്‍ ഭീകരര്‍ക്ക് ഈ പ്രദേശത്തു കൂടി ഒരു ഇടനാഴി ലഭിച്ചാലേ രക്ഷയുള്ളു എന്ന അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല