1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

അഹമ്മദാബാദിലെ സോലയില്‍ ആറു വയസ്സുകാരിയെ കെട്ടിട നിര്‍മ്മാണ സൈറ്റിലെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു. പീഡനശേഷം കുട്ടിയുടെ ലൈംഗികാവയത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റി. സംഭവത്തില്‍ 24 കാരനായ ഉത്തര്‍പ്രദേശ് സ്വദേശി കൗശല്‍ അനില്‍സിങ് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനടുത്തുള്ള കെട്ടിട നിര്‍മ്മാണ സൈറ്റിലെ തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. സൈറ്റിലേക്ക് ചെന്ന പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം ലൈംഗികാവയത്തില്‍ ഇരുമ്പു കമ്പി കുത്തിക്കയറ്റുകയും ചെയ്തു.

രക്തം വാര്‍ന്ന് കുട്ടി മാതാപിതാക്കളുടെ അടുത്തെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പീഡന ശേഷം മുങ്ങിയ പ്രതിയെ പിന്നീട് പോലീസ് അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് രക്തം പുരണ്ട ഇരുമ്പു കമ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുട്ടിയുടെ പിതാവും സുരക്ഷാ ജീവനക്കാരനും തമ്മില്‍ ഏതാനും ദിവസം മുമ്പ് കെട്ടിട നിര്‍മ്മാണ സൈറ്റില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.