മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡ് സൈനിംഗ് എയ്ഞ്ചല്‍ ഡി മരിയയെ വില്‍ക്കുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ടോട്ടന്‍ഹാം ഫോര്‍വെര്‍ഡ് ഗലെത്ത് ബെയ്‌ലിനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടു വരുന്നതിനാണ് ഡീ മരിയയെ ക്ലബ് ഒഴിവാക്കുന്നത്.
യുണൈറ്റഡിലെത്തിയിട്ട് കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ ഡീ മരിയക്ക് സാധിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഉള്‍പ്പെടെ മുന്‍ ടീമായ റയല്‍ മാഡ്രിഡിന് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് ഡീമരിയക്കുണ്ടായിരുന്നു. എന്നാല്‍ ആ പ്രകടനം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആവര്‍ത്തിക്കാന്‍ ഡീ മരിയക്ക് സാധിക്കുന്നില്ല.
അതേസമയം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാന്‍ താല്‍പര്യമേയില്ലായെന്ന് ഓരോ തവണയും ആവര്‍ത്തിക്കുന്ന ആളാണ് ബെയ്ല്‍. എത്ര വലിയ ഓഫര്‍ നല്‍കിയാലും ബെയ്ല്‍ ഇപിഎല്ലിലേക്ക് വരില്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരും മറ്റും പറയുന്നത്.
ഡീ മരിയയുടെ മാഞ്ചസ്റ്ററിലെ വീട്ടില്‍ മോഷണ ശ്രമം നടന്നത് മുതല്‍ ഡീ മരിയ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍നിന്നും ഡീമരിയയും കുടുംബവും ഫില്‍ നെവില്ലെയുടെ നാല് മില്യണ്‍ പൗണ്ട് അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയിരുന്നു. മാഞ്ചസ്റ്ററില്‍ തന്നെയുള്ള ഒരു അപ്പാര്‍ട്ടമെന്റിന്റെ നാലാം നിലയിലാണിത്. ക്ലബ് തന്നെ വില്‍ക്കാനൊരുങ്ങുന്നതായുള്ള വിവരം ഡീ മരിയക്കും ബോധ്യമുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല