ലണ്ടന്‍ ഒളിമ്പിക്സിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനല്‍ കാണാന്‍ ടിക്കറ്റ് ലഭിച്ച ടിം ഫുവലും ഇന്ത്യന്‍ വംശജനായ ആനന്ദ് ഭദ്രേശ്വരയും ഏറെ ആഹ്ലാദത്തിലാണ്. ടിക്കറ്റ് ലഭിച്ചത് മാത്രമല്ല കാര്യം. ഈയൊരു ഐറ്റത്തിനുവേണ്ടി മാത്രമാണ് ഇവര്‍ അപേക്ഷിച്ചത്. അത് ലഭിക്കുകയും ചെയ്തു.
ഇതോടെ ഉസൈന്‍ ബോള്‍ട്ടടക്കമുള്ള വേഗതയുടെ രാജാക്കന്മാര് കുതിച്ചുപായുന്നതിന് സാക്ഷിയാകാന്‍ ഇവര്‍ക്കാകും. ഏറ്റവും ചീപ് സീറ്റിലിരുന്ന് പ്രകടനം കാണാനും ഇവര്‍ക്ക് സാധിക്കും. ആഗസ്റ്റ് 5നാണ് മല്‍സരം നടക്കുന്നത്. ആകെയുള്ള 40,000 സീറ്റിനായി ഒരുമില്യണ്‍ ആളുകളാണ് അപേക്ഷിച്ചിരുന്നത്. ബാക്കിയുള്ള 40,00 സീറ്റുകള്‍ സ്പോണ്‍സര്‍മാര്‍ക്കായി റിസര്‍വ് ചെയ്തതാണ്.
ഹിലിംഗ്ടണില് നിന്നുള്ളയാളാണ് ടിം. ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്ന് ടിം പറഞ്ഞു. ഭാര്യയെയും രണ്ട് മക്കളേയും കൂട്ടി മല്‍സരം കാണാനുള്ള തയ്യാറെടുപ്പിലാണ് ടിം. ടിക്കറ്റ് കിട്ടിയതില്‍ താന്‍ ശരിക്കും സന്തോഷവാനാണെന്ന് ഭദ്രേശ്വര പറഞ്ഞു. ഉസൈന്‍ ബോള്‍ട്ടിനെ ജീവനോടെ കാണാനാകുന്ന കാര്യത്തിലാണ് ഭദ്രേശ്വരയ്ക്ക് കൂടുതല്‍ സന്തോഷം.
പലരും ടിക്കറ്റിനായി ശ്രമിച്ച് നിരാശരായസമയത്താണ് ഈ രണ്ടുപേര്‍ക്കും ടിക്കറ്റ് ലഭിച്ചത്. ഇതോടെ ബ്രിട്ടനിലുള്ളവരെല്ലാം ഇരുവരോടും ശരിക്കും അസൂയപുലര്ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല