ലോക വനിതാ ദിനം പ്രമാണിച്ച് മമ്മൂട്ടി നടി ആശാ ശരത്തിന്റെ മുന്നില്‍ കാലു പിടിക്കാന്‍ ഭാവിക്കുന്ന പോലുള്ള ഫോട്ടോ. ഇരുവരും ഒരുമിച്ച് അഭിനയിച്ച വര്‍ഷം എന്ന ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വനിതാ ദിന സ്പെഷ്യല്‍ ആയി മമ്മൂട്ടി ആശാ ശരത്തിന്റെ മുന്നില്‍ കുനിയുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
റെസ്പെക്ട് വുമന്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കുനിയുന്നതിനൊപ്പം തന്നെ ആശയും തടയാനെന്ന പോലെ കുനിയുന്നുണ്ട്. തുടര്‍ന്ന് ആശയും എന്തോ തൊട്ടു വന്ദിക്കുന്നത് കാണാം. ശരിക്കും കാല്‍തൊട്ടു വന്ദിക്കലാണോ അതോ ചിത്രീകരണത്തിന്റെ ഭാഗമായെടുത്ത ഫോട്ടോയാണോ എന്നത് വ്യക്തമല്ല.
അതേസമയം ലൊക്കേഷനുകളില്‍ പൊതുവെ ഗൗരവക്കാരനെന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള ഒരു ഫോട്ടോ ആരാധകരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. ഒപ്പം സൂപ്പര്‍താരത്തിന് സ്ത്രീകളോടുള്ള ബഹുമാനം വ്യക്തമാക്കുന്നതാണ് ഫോട്ടോയെന്നും ആരാധകര്‍ പറയുന്നു.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാമതായിരുന്നു. ചിത്രത്തില്‍ ജോഡിയായെത്തിയ മമ്മൂട്ടിയും ആശാ ശരത്തും പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല