2010ല്‍ മാധ്യമങ്ങളില്‍ഏറ്റവുമധികം നിറഞ്ഞ പേരുകളിലൊന്നാണ് സ്വാമി നിത്യാനന്ദ. നടി രഞ്ജിതയും സ്വാമിക്കൊപ്പം പിടിക്കപ്പെട്ടതോടെ കോളിളക്കമുണ്ടാക്കിയ സംഭവമായി ഇത് മാറുകയും ചെയ്‌തു. എരിവും പുളിയുമുള്ള ഈ സംഭവം സിനിമയ്‌ക്ക് പ്രമേയമാവുകയാണ്.
കന്നഡ സംവിധായകന്‍മദന്‍പട്ടേലാണ് നിത്യാനന്ദയുടെ ജീവിതകഥ സിനിമയാക്കുന്നത്. സത്യാനന്ദ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിക്കാനാണ് മദന്‍ ശ്രമിക്കുന്നത്. എന്നാല്‍ഇത് സാധ്യമാവുന്ന കാര്യം ഉറപ്പില്ല.
ഇതേക്കുറിച്ച് മദന്‍പട്ടേല്‍പറയുന്നത് ഇങ്ങനെ. “നിത്യാനന്ദയ്‌ക്കും രഞ്ജിതയ്‌ക്കും പ്രത്യേകം പ്രത്യേകം കത്തുകളയക്കും. മേക്കപ്പും പ്രോംപ്റ്റിംഗും ഇല്ലാതെ അവരെ അഭിനയിപ്പിക്കണം എന്നാണ് കരുതുന്നത്. ഇരുവര്‍ക്കും നന്നായി അഭിനയിക്കാനാവുമെന്നാണ് ഞാന്‍കരുതുന്നത്”.
നിത്യാനന്ദ വിവാദത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍വര്‍മയും സിനിമയൊരുക്കുന്നുണ്ട്. ഇത് പക്ഷെ മദന്റെ ലൈനിനെതിരാണ്. മതത്തിന്റെ മറവില്‍ മഠങ്ങളിലും ആശ്രമങ്ങളിലും മറ്റും നടക്കുന്ന അനാശാസ്യ പ്രവണതകളാണ് രാംഗോപാല്‍വര്‍മ സിനിമയാക്കുന്നത്. ഇതിന് പിന്നാലെയാണ് നിത്യാനന്ദയുടെ ഒറിജിനല്‍കഥയുമായി മദന്‍പട്ടേല്‍വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല