വിവാഹമോചനങ്ങള്‍ പലത് കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത ആദ്യമായിരിക്കും. ഒട്ടകത്തോടുള്ള പ്രേമം മൂത്ത ഭാര്യയെ സൗദി യുവാവ് ഉപേക്ഷിച്ചു. വിവാഹത്തിനുശേഷം ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കുകയായിരുന്നു യുവതി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് പിതാവിന്റെ ഒട്ടകത്തോടുള്ള പ്രേമം വെളിപ്പെടുത്തിയത്.
റിയാദിന് തെക്കുള്ള വീട്ടിലെത്തിയ യുവതി ഒട്ടകത്തോട് പ്രേമം പ്രകടിപ്പിക്കുന്നത് കണ്ട ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും ഒട്ടകം കേവലം പിതാവിന്റെ ഒട്ടകം മാത്രമല്ലെന്നും യുവതി പറഞ്ഞതായാണ് പ്രാദേശിക പത്രമായ സദയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പറയുന്നത്. ഒട്ടകത്തോടുള്ള യുവതിയുടെ പ്രേമവും പ്രേമപ്രകടനവും തിരിച്ചറിഞ്ഞ യുവാവ് വിവാഹമോചനം നേടാന്‍ തയ്യാറായെന്നാണ് സൂചന.
യുവതിയുടെ ഒട്ടകത്തോടുള്ള പ്രേമപ്രകടനം കണ്ട പിതാവും സഹോദരങ്ങളും പ്രതികരിച്ചില്ലെന്നും സദ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍നിന്ന് അവര്‍ക്ക് നേരത്തെ അറിയാമായിരുന്ന കാര്യമാണ് യുവതിയുടെ ഒട്ടകപ്രേമമെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. യുവതി ഒരു മൃഗമാണെന്നും മനുഷ്യരോടൊപ്പം ജീവിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ഭര്‍ത്താവ് ആരോപിക്കുകയും ചെയ്തു. യുവതിക്ക് ഒട്ടകത്തോടൊപ്പം മാത്രമേ ജീവിക്കാന്‍ സാധിക്കുവെന്നും യുവാവ് ആരോപിച്ചു.
അതേസമയം വാര്‍ത്ത പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലും വാര്‍ത്ത വലിയ ചര്‍ച്ചയായി. യുവതിയെ ഒരു പാഠം പഠിപ്പിച്ച യുവാവിനെ പിന്തുണയ്ക്കുന്നതായിരുന്നു ഭൂരിപക്ഷം കമന്റുകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല