യുഎഇയില്‍ സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായ് പോലീസും ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുഎഇ പൗരന്മാരും പ്രവാസികളും ദിനംപ്രതി സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസിന്റെ ഇരകളാകുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായാണ് സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസുകള്‍ വര്‍ദ്ധിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം വര്‍ദ്ധിച്ചിവരുന്ന സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസുകള്‍ക്കെതിരെ പ്രചരണം ആരംഭിച്ചതായി സൈബര്‍ ഇന്വെസ്റ്റികേഷന് വിഭാഗം തലവന്‍ ലഫ്. കേണല്‍ സയീദ് അല്‍ ഹജിരി പറഞ്ഞു.
2014ല്‍ 73 സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ഇത് 59 ആയിരുന്നു. അല്‍ അമീന് സര്‍വ്വീസിന് 2014ല്‍ 212 പരാതികളാണ് സൈബര്‍സെക്സ് ബ്ലാക്മെയിലുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. 2013ല്‍ ഇത് 80 ആയിരുന്നു- അദ്ദേഹം പറഞ്ഞു.
ദുബായ് പോലീസ് 2014ല്‍ മാത്രം കൈകാര്യം ചെയ്തത് 1549ല്‍ സൈബര്‍ കേസുകളാണ്. അതില്‍ 248 കേസുകളാണ് സൈബര്‍ തട്ടിപ്പുകളാണ്. 163 സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും 389 സൈബര്‍സെക്സ് ബ്ലാക്മെയില്‍ കേസുകളും 235 സൈബര്‍ സാമ്പത്തിക തട്ടിപ്പുകളുമാണ്. 514 കേസുകളാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന കേസുകളുണ്ടായത്.
190 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പൊതുജനങ്ങള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച അവബോധം ഉണ്ടാക്കാനുള്ള പ്രചരണപരിപാടികള്‍ ആരംഭിച്ചതായി കേണല്‍ സയീദ് അല്‍ ഹജിരി പറഞ്ഞു. വ്യക്തിപരമായ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല