ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന വിവാദ പ്രസ്താവനയുമായി കശ്മീര്‍ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി രംഗത്ത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭ്യാജ ഘടകമല്ലെന്നും അത് തര്‍ക്ക പ്രദേശമാണെന്നും ഗീലാനി പറഞ്ഞു.
കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണെന്ന് കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഗീലാനി ആവശ്യപ്പെട്ടു. 150 തവണയിലേറെ ഇരു രാജ്യങ്ങളും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. എന്നാല്‍ കൈകള്‍ മറിഞ്ഞത്തല്ലാതെ തര്‍ക്കം ഇതുവരേയും എവിടേയും എത്തിയില്ല.
ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും കശ്മീരിലെ പ്രശ്‌നങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും ഗീലാനി പറഞ്ഞു. കശ്മീര്‍ വിഘടനവാദി നേതാവ് മസറത്ത് ആലത്തിനെ വിട്ടയച്ചത് ആനക്കാര്യം ഒന്നുമല്ലെന്നും ഗീലാനി അഭിപ്രായപ്പെട്ടു. മസറത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്.
കൂടാതെ മസറത്തിനെതിരായ എഫ്‌ഐആര്‍ കോടതി തള്ളിക്കളഞ്ഞതും മസറത്തിനെ വിട്ടയച്ചതുമാണ്. അതുകൊണ്ടു തന്നെ മസറത്തിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തനിക്ക് ഉറപ്പാണെന്നും ഗിലാനി വെളിപ്പെടുത്തി.
അതേസമയം ഗിലാനിയുടെ കശ്മീര്‍ പ്രസ്താവനക്ക് തൊട്ടുപുറകെ ഇന്ത്യയിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ ഗീലാനിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് വിവാദമായിട്ടുണ്ട്. ദില്ലിയിലെ ഗീലാനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് ഗീലാനി മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല