1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2015

സന്തോഷ് പണ്ഡിറ്റും ഷക്കീലയും ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായിയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒരുമിച്ച് അഭിനയിക്കുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത ചിത്രത്തില്‍ ഒരു ടെലിവിഷന്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. നായികയായ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി പുതുമുഖം മിഥിലയും വേഷമിടുന്നു.വാര്‍ത്താ ചാനലുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് ചിത്രം പറയുന്നത്.

ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സും മുകേഷ് ആര്‍ മേത്തയുടെ ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലെന, ശങ്കര്‍ രാമകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, സുഹാസിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.