ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ കൊലയാളി 13 വയസ്സുകാരന്. ഇസ്രായേലി ചാരന് എന്ന് ഐഎസ് ആരോപിക്കുന്ന യുവാവിനെയാണ് 13 വയസ്സുകാരന് തലയ്ക്ക്് വെടിവെച്ച് കൊല്ലുന്നത്. പിന്നാലെ മരണം ഉറപ്പിക്കുന്നതിനായി രണ്ട് തവണ കൂടി നിറയൊഴിക്കുന്നുണ്ട്.
ഇസ്രായേലി അറബ് മുഹമ്മദ് മുസ്സല്ലമാണ് കൊല്ലപ്പെട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അവര്‍ തുടങ്ങി വെച്ച ഫുര്‍ഖാന്‍ മീഡിയ ഔട്ട്ലെറ്റാണ് ഈ വീഡിയോ പുറത്തുവിട്ടത്.
മുന്‍പുള്ള വീഡിയോകളിലെ പോലെ തന്നെ ഇരയെ സംസാരിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തുന്നത്. താനെങ്ങനെ മൊസാര്‍ട്ട് ഏജന്റായെന്നും എങ്ങനെയാണ് തന്നെ മോസാര്‍ട്ട് പരിശീലിപ്പിച്ചതെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്. തന്റെ പിതാവും സഹോദരനുമാണ് ഇസ്രായേല്‍ ചാരനാവാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. അതിന് ശേഷം മുറിക്ക് പുറത്തു കൊണ്ടുപോയി 13 വയസ്സുകാരന് ഇയാളെ വെടിവെച്ച് കൊല്ലുകയാണ്. 19 വയസ്സാണ് കൊല്ലപ്പെട്ട മുഹമ്മദ് മുസല്ലത്തിനുള്ളത്. ഖലീഫയുടെ സിംഹക്കുട്ടി (കബ്സ് ഓഫ് കലീഫേറ്റ്) എന്നാണ് കൊലയാളിയായ 13 വയസ്സുകാരനെ സമീപത്ത് നില്ക്കുന്ന ഐഎസ് തീവ്രവാദി വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് ഭാഷയിലാണ് തീവ്രവാദി സംസാരിച്ചത്. എന്നാല്‍ ഈ 13 വയസ്സുകാരന് ഏത് രാജ്യക്കാരനാണെന്നോ എങ്ങനെ ഇവിടെ എത്തി എന്നതോ മാധ്യമ റിപ്പോര്‍ട്ടുകളിലില്ല.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 13 വയസ്സുകാരന്റെ ചിത്രം പുറത്തു വിടുന്നില്ല എന്നാണ് സിഎന്‍എന്‍ അവരുടെ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ് കുട്ടികള്‍ക്കായി നടത്തുന്ന ഷരിയാ ക്യാംപിലെ അംഗമാണ് ഈ കുട്ടിയെന്നും ക്യാംപില്‍ ഇത്തരത്തില്‍ നിരവധി കുട്ടികളെ ഐഎസ് പരിശീലിപ്പിക്കുന്നുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഈ വീഡിയോയുടെ വിശ്വാസ്യത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം തന്റെ മകന് ഇസ്രായേല്‍ ചാരനാണെന്നുള്ള വാദങ്ങളെ മുസല്ലത്തിന്റെ പിതാവ് തള്ളിക്കളഞ്ഞു. ഒരു മാസം മുന്‍പ് തന്റെ മകനെ കാണാതെ പോയതാണെന്നും, ടര്ക്കിയില്വെച്ചാണ് മകനെ നഷ്ടപ്പെട്ടതെന്നും പിതാവ് പറഞ്ഞു.
മുസല്ലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പോയ വ്യക്തിയാണെന്നും ഐഎസ് അംഗമാണെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മുസല്ലം ഇസ്രായേല്‍ ചാരനാണെന്നത് അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല