ബിബിസിയുടെ പ്രശസ്ത അവതാരകന് ജെറെമി ക്ലാര്‍ക്സണെ ചാനലില്‍ നിന്ന് പുറത്താക്കിയതായി ബിബിസി വ്യക്തമാക്കി. ഒരു പ്രൊഡ്യൂസറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ഒരു മോട്ടോര്‍ ഷോ ചിത്രീകരണത്തിനിടെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ക്ലാര്‍ക്സണ്‍ ചാനല്‍ അവസാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്ലാര്‍ക്സണെ അന്വേഷണ വിധേയമായി പുറത്താക്കുന്നു എന്നാണ് ചാനലിന്റെ വിശദീകരണം. എന്നാം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ബിബിസി അധികൃതര്‍ തയ്യാറായിട്ടില്ല.
മോശം പരാമര്‍ശങ്ങള്‍ക്കും വിവാദമാകുന്ന പെരുമാറ്റത്തിനും കുപ്രസിദ്ധനാണ് ക്ലാര്‍ക്സണ്‍. നേരത്തെ എല്ലാ മെക്സിക്കന്മാരും മണ്ടന്മാരും മടിയന്മാരുമാണെന്ന് ക്ലാര്‍ക്സണ്‍ തട്ടിവിട്ടതിന്റെ പേരില്‍ ബിബിസിക്ക് മെക്സിക്കോയോട് മാപ്പു പറയേണ്ടി വന്നിരുന്നു.
ബ്രിട്ടനും അര്‍ജന്റീനയും തമ്മിലുള്ള ഫോക്ലാന്ഡ് യുദ്ധത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരിലും ക്ലാര്ക്സണും സംഘവും കുഴപ്പത്തിലായി. സംഭവത്തില്‍ ബ്രിട്ടനിലെ അര്‍ജന്റീന അംബാസഡര്‍ ബിബിസി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല