1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

ഫെര്‍ഗൂസണ്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്റിനെതിരെ ഫെഡറല്‍ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു. വംശീയമായ വിദ്വേഷത്തോടെയാണ് ഫെര്‍ഗൂസണ്‍ പൊലീസ് പെരുമാറുന്നതെന്ന ഫെഡറല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് മേധാവിയുടെ രാജി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ വംശീയമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഫെര്‍ഗൂസണ്‍ പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.

19 മാര്‍ച്ച് മുതല്‍ തന്റെ സേവനം ‘അധിയായ ദുഖത്തോടെ’ താന്‍ അവസാനിപ്പിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച രാജിക്കത്തില്‍ തോംസണ്‍ ജാക്ക്‌സണ്‍ വ്യക്തമാക്കി.

ഫെര്‍ഗൂസണിലെ ക്രിമിനല്‍ ജസ്റ്റീസ് സിസ്റ്റത്തിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍നിന്ന് രാജി വെയ്ക്കുകയോ ചെയ്യുന്ന ആറാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജാക്ക്‌സണ്‍. പൊലീസും, ജുഡീഷ്യല്‍ സംവിധാനവും കറുത്ത വര്‍ഗക്കാരെ ടാര്‍ഗറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്നും അനാവശ്യമായി കറുത്ത വര്‍ഗക്കാരെ ഇവര്‍ ഉപദ്രവിച്ചിരുന്നതായും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ജാക്ക്‌സണ്‍ രാജി വെയ്ക്കുമെന്ന് മുന്‍പ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു. ഫെര്‍ഗൂസണ്‍ പൊലീസിനെ നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ജാക്ക്‌സണ് നേര്‍ക്ക് ഉയര്‍ന്നു കൊണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ രാജി വെയ്ക്കാതെ മറ്റ് പോംവഴികളില്ലെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കറുത്ത വര്‍ഗക്കാരനായ ഒരു യുവാവിനെ ഫെര്‍ഗൂസണ്‍ പൊലീസ് വെടിവെച്ച് കൊന്നതോടെയാണ് ഇവിടെയുള്ള പ്രശ്‌നങ്ങള്‍ പുറത്തേക്ക് വന്നു തുടങ്ങിയത്. നിരായുധനായിരുന്ന ചെറുപ്പക്കാരനെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകോപനമൊന്നുമില്ലാതെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളായിരുന്നു ഫെര്‍ഗൂസണിലുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.