ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവെന്ന ആശങ്ക ശക്തമാക്കി തീവ്രവാദ പ്രവര്‍ത്തകരായ നാലു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹരിബായി ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു പേരെ മഹാരാഷ്ട്രയില്‍ നിന്നും ഒരോരുത്തരെ കര്‍ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ആരെങ്കിലും ഏര്‍പ്പെടുന്നുണ്ടോ എന്ന കാര്യം സുക്ഷ്മമായ നിരീക്ഷണത്തിലാണെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
സൈബര്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം ശക്തമായതിനാല്‍ ഇന്ത്യന്‍ സൈബര്‍ ശൃംഗലയും കര്‍ശനമായ നിരീക്ഷണത്തിലാണ്. സംശയമുള്ള എല്ലാ വിവര കൈമാറ്റങ്ങളും ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചു കൊണ്ടിരിക്കുകയും അപ്പപ്പോള്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്യുന്നുണ്ട്.
യുഎപിഎ നിയമപ്രകാരം ഇസ്ലാമിക് സ്റ്റേറ്റിനെ ഇന്ത്യയില്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ നീക്കം ഭീകരവാദികളെ പ്രകോപിപ്പിക്കുകയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല