ഇസ്ലാമിക് സ്റ്റേറ്റില്‍ മതനിന്ദകര്‍ക്ക് മാത്രമല്ല, സ്വവര്‍ഗ രതിക്കാര്‍ക്കും രക്ഷയില്ല. ഒരുമിച്ചു താമസിക്കുകയും സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുകയും ചെയ്ത മൂന്നു പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴത്തറുത്ത് കൊന്നു.
നേരത്തെ ഭീകരര്‍ പുറത്തിരക്കിയ മതശാസനത്തില് ഏറ്റവും ഗുരുതരമായ കുറ്റങ്ങളായി പറഞ്ഞിരുന്നത് മതനിന്ദയും സ്വവര്‍ഗ രതിയുമാണ്. ഇറാക്കിലും സിറയയിലും നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് സ്വവര്‍ഗ രതിയുടെ പേരില്‍ പീഡിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടതിന് രണ്ടു പേരുടേയും മതനിന്ദ നടത്തിയതിന് ഒരാളുടേയും തലയാണ് വെട്ടിയത്. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുള്ളത്.
സ്ഥിരം ശൈലിയില്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് പരസ്യമായാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. സ്വവര്‍ഗ രതിയും മതനിന്ദയും ആരോപിച്ച് ഇസ്ലാമിക് കൊന്നൊടുക്കിയ ആളുകളുടെ എണ്ണം ഇതുവരേയും കണക്കാക്കിയിട്ടില്ല.
ഇടക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്ന വീഡിയോകള്‍ മാത്രമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശിക്ഷാ രീതികളെ കുറിച്ചും, ഇരയാകുന്നവരെ കുറിച്ചും വിവരം ലഭിക്കാനുള്ള ഏക മാര്‍ഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല