1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

പ്രശ്‌നബാധിത പ്രദേശമായ ഫെര്‍ഗൂസണില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്. ഒരു പൊലീസുകാരന്റെ മുഖത്തും മറ്റൊരാളുടെ തോളിലുമാണ് വെടിയേറ്റത്.

ഗുരുതരമായ ബുള്ളറ്റ് ഇഞ്ച്വറിയാണെങ്കിലും അവ ജീവന് ഭീഷണി ഉണ്ടാക്കുന്നതല്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ജസ്റ്റീസ് ഡിപ്പാര്‍ട്ടമെന്റിന്റെ ഫെഡറല്‍ റിപ്പോര്‍ട്ടില്‍ ഫെര്‍ഗൂസണ്‍ പൊലീസ് വംശീയമായി പെരുമാറുന്നെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് ഫെര്‍ഗൂസണ്‍ മിസൗരി എന്നിവിടങ്ങളിലെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പ്രകടനത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റത്.

പ്രതിഷേധ പ്രകടനത്തിന് ശേഷം ആളുകള്‍ പിരിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോഴാണ് മൂന്ന് വെടിയൊച്ചകള്‍ കേട്ടത്. താരതമ്യേന ചെറിയ പ്രകടനമായിരുന്നെന്നും അക്രമത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ആളുകള്‍ പിരിഞ്ഞു പോകുന്നതിനിടെ ചുമ്മാ വെടിവെച്ചപ്പോള്‍ പൊലീസുകാര്‍ക്കിട്ട് കൊണ്ടതല്ല, ഇത് മനപൂര്‍വം ലക്ഷ്യംവെച്ച് തന്നെ വെടിവെച്ചതാണെന്ന് സെന്റ് ലൂയിസ് കൗണ്ടി പൊലീസ് ചീഫ് ജോണ്‍ ബെല്‍മര്‍ പറഞ്ഞു. വെടിവെപ്പ് നടന്ന ഉടന്‍ പ്രതിഷേധിക്കാനെത്തിയ ആളുകളെ പൊലീസ് വളഞ്ഞു. വിറ്റ്‌നെസ് സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതിനായിരുന്നു പൊലീസ് സമരക്കാരെ വളഞ്ഞത്. അതേസമയം വെടിവെച്ചവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.