കോണ്ട്രാക്റ്റ് മൊബൈല്‍ തിരഞ്ഞെടുക്കാന്‍ ഇനി സെയില്‍സ്‌മാന്റെ വാചകമടിക്ക് കാതോര്‍ക്കണ്ട.മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ സഹായിക്കാനും ക്രമക്കേടുകള്‍ മനസിലാക്കാനുമായി പുതിയ സൈറ്റ് രൂപീകരിച്ചു. മൊബിലൈഫ്.കോം എന്ന സൈറ്റാണ് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുന്നത്.
പല ഫോണുകളും നല്‍കുന്ന ഓഫറുകളും മറ്റും ശരിക്കും മനസിലാകാതെ പലരീതിയില്‍ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമാകുന്നുണ്ട്. ഈ രീതി അവസാനിപ്പിക്കാന്‍ പുതിയ സൈറ്റ് വന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ. ഒരുമില്യണോളം വരുന്ന മൊബൈല്‍ കോണ്‍ട്രാക്റ്റ് താരിഫുകളില്‍ നിന്ന് ഉചിതമായത് തിരഞ്ഞെടുക്കാനും ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.
ഈ സൈറ്റിന് ഓഫ്‌കോമിന്റെ അംഗീകാരമുണ്ട്. കൃത്യമായ വിവരങ്ങള്‍ അപ് ടു ഡേറ്റായി എത്തിക്കാന്‍ സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പരസ്യങ്ങളെക്കുറിച്ചും താരിഫി നിരക്കുകളെക്കുറിച്ചുമുള്ള വിവരങ്ങളെല്ലാം ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
നിലവില്‍ വര്‍ഷംതോറും കോണ്‍ട്രാക്റ്റ് ബില്ലായി വരുന്നത് ഏകദേശം 532 പൗണ്ടോളമാണ്. ഏതാണ്ട് പകുതിയോളം ആളുകള്‍ ഇതിനകംതന്നെ വിലകുറഞ്ഞ താരിഫ് റേറ്റുകള്‍ കണ്ടെത്തിക്കഴിഞ്ഞു. 30 ശതമാനത്തോളം അതായത് 177പൗണ്ടോളം ഇതുവഴി ആളുകള്‍ക്ക് ലാഭിക്കാനായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല