ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം ഏതു വിധത്തിലും തടയുമെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ തലസ്ഥാനത്ത് യുദ്ധാന്തരീക്ഷം. ഏത് സാഹചര്യവും നേരിടാനായി വന്‍ പോലീസ് സന്നാഹമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് തമ്പടിച്ചിട്ടുള്ളത്.
അതേ സമയം ബജറ്റ് അവതരണം പതിവുപോലെ രാവിലെ 9 നു തന്നെ നടത്തുമെന്ന് ഭരണപക്ഷം അറിയിച്ചു. നിയമസഭയില്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ അഞ്ചംഗ യുവ എംഎല്‍എമാരുടെ സംഘം രംഗത്തിറങ്ങും . വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വി.എസ്.സുനില്‍കുമാര്‍, പി.ശ്രീരാമകൃഷ്ണന്, ടി.വി.രാജേഷ്, ജെയിംസ് മാത്യു എന്നിവരുമുണ്ടാകും.
അതോടൊപ്പം വനിതാ എംഎല്‍എമാരെ കൊണ്ട് ധനമന്ത്രിയുടെ ഇരിപ്പിടം വളയാനും പ്രതിപക്ഷത്തിന് പദ്ധതിയുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിയമസഭയില്‍ കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചു. അതേസമയം, പ്രതിപക്ഷം സഭയുടെ നടുത്തളത്തിലെത്തി പ്രതിഷേധം പുനഃരാരംഭിച്ചു. ഒപ്പം നിയമസഭയുടെ അഞ്ചു കവാടങ്ങളും ഉപരോധിക്കുന്നുമുണ്ട്.
രമേശ് ചെന്നിത്തലയും പി.സി.ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാവിലെ തന്നെ നിയമസഭയിലെത്തി. സഭാ മന്ദിരത്തിനു പുറത്തും സമീപത്തെ ജംഗ്ഷനുകളിലും പ്രതിപക്ഷത്തിന്റെയും യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകരുടെയും ഉപരോധം ശക്തമാണ്. നിയമസഭയുടെ അഞ്ചു കവാടങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ കല്ലേറും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും തുടങ്ങിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല