പ്രണയിച്ചു എന്ന കുറ്റത്തിന് പട്ടാപ്പകല്‍ പോലീസുകാരന്‍ മകളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ബങ്കളുരുവിലാണ് വഴിയാത്രക്കാരെ സാക്ഷി നിര്‍ത്തി യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
തമിഴ്‌നാട് മധുര പോലീസ് ഇന്‍സ്‌പെക്ടറായ രാം മാധവാണ് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ സൂര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചത്. സൂര്യക്ക് ബങ്കളുരുവില്‍ ജോലി ചെയ്യുന്ന ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
അധ്യാപികയായ യുവതിയുടെ അമ്മയെ സാക്ഷി നിര്‍ത്തിയായിരുന്നു പോലീസുകാരന്റെ പ്രകടനം. അതു പോയ വഴിയാത്രക്കാരാകട്ടെ നോക്കിനിന്നതല്ലാതെ പ്രശ്‌നത്തില്‍ ഇടപെട്ടതുമില്ല. തുടര്‍ന്ന് അതുവഴി വന്ന രണ്ടു യുവതികളാണ് രാം മാധവിനെ പിടിച്ചു മാറ്റി സൂര്യയെ തങ്ങളുടെ കാറില്‍ കയറ്റി ഇരുത്തിയത്.
ബങ്കളുരുവില്‍ ജോലി ചെയ്യുന്ന ഐടി എഞ്ചിനീയര്‍ നിവേദിത ചക്രവര്‍ത്തിയും സുഹ്രുത്തുമാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. സൂര്യയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ നിവേദിത തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറലോകം അറിഞ്ഞത്.
പോസ്റ്റ് ചെയ്ത് അല്പ സമയത്തിനകം തന്നെ ചിത്രങ്ങള്‍ വൈറലായി. പോലീസുകാരന്റെ നടുറോഡിലെ അഴിഞ്ഞാട്ടം വിവാദമാകുകയും ദേശീയ മാധ്യങ്ങളില്‍ അടക്കം വാര്‍ത്തയാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല