സ്വന്തം പിതാവിനെ കൊല്ലാനും, സഹോദരനെ അക്രമിക്കാനും ക്വട്ടേഷന്‍ നല്‍കിയ 14 വയസ്സുകാരന്‍ പിടിയിലായി. 75,000 ഇന്ത്യന്‍ രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. സ്വന്തം സഹപാഠിയെത്തന്നെയാണ് കൃത്യം നിര്‍വഹിക്കാന്‍ 14 വയസ്സുകാരന്‍ ഏര്‍പ്പാടാക്കിയത്.
അമേരിക്കയിലെ പോര്‍ട്ട് സെന്റ് ലൂയിസ് ഫ്‌ലോറിഡയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത സഹപാഠിയുടെ ബാഗ് യാദൃശ്ചികമായി പരിശോധിച്ച അച്ഛ്‌നാണ് സംശയം തോന്നി സംഭവം പോലീസില്‍ അറിയിച്ചത്. ക്വട്ടേഷന്‍ എടുത്ത കൗമാരക്കാരന്റെ ബാഗില്‍ നിന്നും ഒരു കത്തിയും കത്തും കണ്ടെടുത്തു.
കത്തു വായിച്ച കൗമാരക്കാരന്റെ അച്ഛ്ന്‍ സംശയം തോന്നി വിവരം പോലീസിന്‍ കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്റേയും 75,000 രൂപയുടേയും കഥ പുറംലോകം അറിഞ്ഞത്.
പിതാവും രണ്ടാനമ്മയും സഹോദരനും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ശല്യം സഹിക്കാതെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും 14 കാരാന്‍ പോലീസിന് മൊഴി നല്‍കി.
സംഭവം സത്യമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പോര്‍ട്ട് സെന്റ് ലൂയിസ് പോലീസ്. പതിനാലുകാരനെതിരെ അമേരിക്കന്‍ ബാലകുറ്റകൃത്യ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല