ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കു വച്ച രണ്ട് ഫോട്ടോകള്‍ക്ക് നന്ദി പറഞ്ഞ് അത് വീണ്ടും ഷെയര്‍ ചെയ്യുമ്പോള്‍ അത് ഇത്രയും വലിയ പുകലാകുമെന്ന് മഞ്ജു വാരിയര്‍ കരുതിക്കാണില്ല.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണ് ബച്ചന്‍ ചെയര്‍ ചെയ്തത്. കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, പ്രഭു, വെങ്കട് പ്രഭു, നാഗാര്‍ജുന, ശിവരാജ് കുമാര്‍ എന്നിവര്‍ക്കൊപ്പം മഞ്ജുവും നില്‍ക്കുന്ന ഫോട്ടോയാണ് ബച്ചന്റെ വാളില്‍ പ്രത്യക്ഷപ്പെട്ടത്.
ബച്ചന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മഞ്ജു ഷെയര്‍ ചെയ്യുകയും ഒപ്പം ഈ അവസരം ഒരുക്കി തന്ന കല്യാണ്‍ കുടുംബത്തോട് നന്ദി പറയകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
കല്യാണ്‍ സാരീസിന് മുന്‍പില്‍ തൊഴിലാളികള്‍ ദിവസങ്ങളായി ഇരിക്കല്‍ സമരവുമായി മുന്നോട്ടു പോകുമ്പോള്‍ മഞ്ജു ഇതുപോലുള്ള പോസ്റ്റുകളുമായി രംഗത്തെത്തിയത് ശരിയായില്ലെന്ന് വിമര്‍ശനമുയര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന മഞ്ജു ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടരുതായിരുന്നെന്ന് നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി ഒരു വാക്കുപോലും പറയാതിരുന്ന മഞ്ജു കല്യാണ്‍ നല്‍കുന്ന പ്രതിഫലത്തില്‍ കണ്ണുവെച്ചാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്നുവരെ ആരോപണം ഉണ്ടായി.
കല്യാണ്‍ സാരീസിന്റെ തൃശൂര്‍ ഷോറൂമിലെ ആറു വനിതാ ജീവനക്കാര്‍ 72 ദിവസത്തോളമായി ഇരിക്കല്‍ സമരം നടത്തിവരികയാണ്. കല്യാണ്‍ സാരീസിലെ തൊഴില്‍ ചൂഷണത്തിനും അന്യാവശ്യ സ്ഥലം മാറ്റിലിന് എതിരെയുമാണ് സമരം. സംഭവത്തില്‍ മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല