സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ (ഷ്രൂഷ്ബറി) നോമ്പിനോട് അനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും ദിവ്യബലിയും തിരുനാള്‍ പൊതുയോഗവും ഇന്ന് നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വൈകിട്ട് ആറു മുതലാണ് തിരുകര്‍മങ്ങള്‍. ദിവ്യബലിക്കും കുരിശിന്റെ വഴിക്കും ശേഷമാവും പൊതുയോഗം നടക്കുക.
യുകെയിലെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ജൂലൈമാസത്തില്‍ നടക്കുന്ന ദുക്‌റാന തിരുനാളിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. ഇക്കുറി തിരുനാളിന്റെ പത്താം വാര്‍ഷികംകൂടി ആയതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ രീതിയില്‍ തിരുനാള്‍ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനാല്‍ ഇടവകയിലെ മുഴുവന്‍ വിശ്വാസികളും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അഭ്യര്‍ഥിച്ചു.
നോമ്പുകാല ധ്യാനം 21, 22 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയും ഞായറാഴ്ച 12 മുതല്‍ വൈകിട്ട് ആറുവരെയുമാണ് ധ്യാനം നടക്കുക. വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാനത്തിനു റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും.
തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല