സ്വന്തം ലേഖകന്‍: തനിക്ക് എയിഡ്സ് ബാധിച്ചെന്ന് തെറ്റിദ്ധരിച്ച ഐഐടി ബിരുദധാരി ഭാര്യയെയും രണ്ടു പെണ്മക്കളെയും തീയിട്ടു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്ധ്യപ്രദേശിലെ ബേതുലിലാണ് സംഭവം നടന്നത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്ന് യുവാവ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.
യുവാവിന്റെ രക്ത പരിശോധനയില്‍ ഇയാള്‍ക്ക് എയിഡ്സ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 4 നാണ് പ്രവീണ്‍ മാന്വര് എന്ന ഐഐടി ബിരുദധാരി ഭാര്യയെയും പെണ്മക്കളെയും കാറിലിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
ഡല്‍ഹിലെ ചുവന്ന തെരുവുകളിലെ നിത്യ സന്ദര്‍ശകനായിരുന്നു താനെന്നും ആറു മാസം മുമ്പ് വായില്‍ ഒരു പുണ്ണുണ്ടാകുകയും ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്തതിനെ തുടര്‍ന്ന് രക്തപരിശോധന നടത്തിയപ്പോള്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെന്നായിരുന്നു ഫലം.
തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന താന്‍ ഇക്കാര്യങ്ങള്‍ ഭാര്യ ശില്പയോട് തുറന്നു പറയുകയായിരുന്നു. രണ്ട് ദിവസത്തോളം തന്നോട് പിണങ്ങുകയും വഴക്കിടുകയും ചെയ്തെങ്കിലും പിന്നീട് ഭാര്യ തന്നെ സാന്ത്വനിപ്പിച്ചു. ഇതിനിടെ,? ഭാര്യക്കും ഇളയ മകള്‍ക്കും എയിഡ്സ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
അതോടെ കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 28 ന് അമരാവതിയില്‍ വച്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കാനായിരുന്നു തീരുമാനം. എന്നാല്‍,? മക്കളെ കൊലപ്പെടുത്താന്‍ കഴിയാതെ വന്നതോടെ കുടുംബത്തോടെ തീ കൊളുത്തി മരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
മാര്‍ച്ച് 4 ന് ഭാര്യ ശില്പ,? മക്കളായ ഒമ്പതു വയസുകാരി ഷര്‍വാനി?,? രണ്ടു വയസുകാരി പ്രണീതി എന്നിവരോടൊപ്പം കാറില്‍ ബേതുലിലേക്ക് പോകും വഴി കാര്‍ നിര്‍ത്തി പൊട്രോള്‍ ഒഴിച്ചതിനു ശേഷം, കാര്‍ ഒരു കൊക്കയിലേക്ക് ഓടിച്ചിറക്കി. ഒരു മരത്തിലിടിച്ച് കാര്‍ തല കീഴായി മറിഞ്ഞെങ്കിലും തീപിടിച്ചില്ല. തുടര്‍ന്ന് കാറിന്റെ തകര്‍ന്ന ജനാല വഴി പുറത്തിറങ്ങി താന്‍ കാറിന് തീവക്കുകയായിരുന്നു എന്ന് മാര്‍വാര്‍ വെളിപ്പെടുത്തി.
ഇതിനു ശേഷം നാല് തവണ താന്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അടുത്ത സുഹൃത്തിനോട് കാര്യങ്ങള്‍ തുറന്നു പറയുകയും പോലീസില്‍ കീഴ്ടടങ്ങുകയുമായിരുന്നു എന്ന് മാന്വര് അവകാശപ്പെട്ടു. കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും പൊലീസ് മാന്വറിനെതിരെ കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല