സ്വന്തം ലേഖകന്‍: കൂടുതല്‍ അലക്കി വെളുപ്പിക്കലുകള്‍ ഇല്ലാതെ വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവും ദിലീപും ഒരുമിക്കുമ്പോഴെല്ലാം മലയാളിയുടെ കൗതുകം ഉണരും. എന്നും എപ്പോഴും എന്നതാണ് മലയാളിയെ സംബന്ധിച്ചിടത്തോളം മഞ്ജു ദിലീപ് ജോഡി.
മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ എന്നും എപ്പോഴും റിലീസിന് ഒരുങ്ങുകയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്. വിഷുവിനാണ് മഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തുന്ന എന്നും എപ്പോഴും പ്രദര്‍ശനത്തിന് തിയറ്ററുകളിലെത്തുക.
എന്തായാലും ദിലീപ് എന്ന വ്യവസായിയും മഞ്ജു എന്ന നടിയുമാണ് ഇവിടെ കൈകോര്‍ക്കുന്നത് എന്നു മാത്രം. ഒപ്പം മത്സരിക്കാന്‍ ദിലീപിന്റെ പുതിയ ചിത്രമായ ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രവുമുണ്ട്. ഡി സിനിമാസിലെ ഒരു സ്‌കീനില്‍ മഞ്ജുവിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ രണ്ടാമത്തെ സ്‌ക്രീനില്‍ ദിലീപിന്റെ ചിത്രമാണ് പ്രദര്‍ശിപ്പിക്കുക.
എന്നും എപ്പോഴും മാര്‍ച്ച് 27 നും ഇവന്‍ മര്യാദരാമന്‍ ഏപ്രില്‍ 4 നും റിലീസ് ചെയ്യും. രണ്ടാം വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ജു. അതേ സമയം കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ ദിലീപിന് നിരാശയാണ് സമ്മാനിച്ചതെങ്കിലും പതിവുപോലെ തന്നെ വിഷു ചിത്രം തനിക്ക് നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല