അഫ്ഗാന് നയതന്ത്ര ഉദ്യോഗസ്ഥനെ മോചിപ്പിക്കുന്നതിനായി അല്‍ക്വയ്ദയ്ക്ക് പണം നല്‍കിയത് സിഐഎ എന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. അഫ്ഗാന് സര്‍ക്കാരിനുള്ള രഹസ്യഫണ്ടായിട്ടാണ് സിഐഎ പണം നല്‍കിയത്.
അല്‍ക്വയ്ദ തീവ്രവാദിക തട്ടിക്കൊണ്ടു പോയ അഫ്ഗാന് നയതന്ത്ര ഉദ്യോഗസ്ഥനെ മോചിപ്പിക്കാന്‍ അഞ്ച് മില്യണ്‍ ഡോളറാണ് അഫ്ഗാന് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ ഒരു മില്യണ്‍ ഡോളര്‍ നല്‍കിയത് സിഐഎയാണെന്നാണ് ഇപ്പോള്‍ രേഖകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രൂക്ക്ലിനില് തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ആളുടെ വിചാരണ വേളയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളില്‍നിന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പണം നല്കിയ കാര്യം വ്യക്തമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അഫ്ഗാന് നയതന്ത്ര ഉദ്യോഗസ്ഥരുമായും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ഇവരില്‍നിന്ന് ലഭിച്ചത് നിര്‍ണായകമായ വിവരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇവരുടെ പേര് വെളിപ്പെടുത്താനോ ഇവരെക്കുറിച്ചുള്ള സൂചനകല്‍ നല്‍കാനോ പത്രം തയാറായിട്ടില്ല. വിഷയത്തിന്റെ ഗൗരവത കണക്കിലെടുത്താണ് വിവരങ്ങള്‍ നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.
അല്‍ക്വയ്ദയെ യുഎസ് സൈന്യം ആളില്ലാ വിമാനങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ച് നിലംപരിശാക്കി കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ തുക ലഭിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അല്‍ക്വയ്ദയുടെ പരമാധികാരിയായിരുന്ന ഒസാമ ബിന്ലാദന് സിഐഎയുടെ പണത്തെ സംശയത്തോടെയാണ് കണ്ടത്. സിഐഎയുടെ തന്ത്രമായിരിക്കാം ഇതെന്നായിരുന്നു ലാദന് കരുതിയത്. അതുകൊണ്ട് ലോക്കല്‍ കറന്‍സിയായി മാറ്റി നല്‍കണമെന്ന് ലാദന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രവര്ത്തച്ചപ്പോഴാണ് ലാദന് പണം വാങ്ങിയത്.
പിന്നീട് ലാദന്റെ വീട്ടില്‍ നേവി സ്പെഷ്യല്‍ ഫോഴ്സ് നുഴഞ്ഞു കയറി വെടിവെച്ചു കൊന്ന ശേഷം നടത്തിയ റെയ്ഡില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന എഴുത്തു ലഭിച്ചു. ലാദന്റെ കംപ്യൂട്ടറുകളും മറ്റു രേഖകളും നേവി സ്പെഷ്യല്‍ ഫോഴ്സ് പിടിച്ചെടുത്തിരുന്നു. ഇതിലെല്ലാം നിര്‍ണായകമായ വിവരങ്ങളാണുള്ളത്.
അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സിഐഎ തയാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല