എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എല്ലാവര്ക്കും സൗജന്യമായി നല്‍കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിമാരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കെയര്‍ മിനിസ്റ്റര്‍ നോര്‍മന്‍ ലാമ്പ് എന്‍ഡ് ഓഫ് ലൈഫ് സോഷ്യല്‍ കെയര്‍ പോളിസി നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞു.
12 മണിക്കൂറിനുള്ളില്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നവര്ക്കാണ് എന്‍ഡ് ഓഫ് ലൈഫ് കെയര്‍ നല്‍കുന്നത്. മരിക്കുന്നതിന് മുന്‍പ് ഇവര്‍ക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് സാധിച്ചു കൊടുക്കുന്നതും എന്‍ഡ് ഓഫ് ലൈഫ് കെയറില്‍ ഉള്‍പ്പെടുന്നതാണ്.
എന്‍ഡ് ഓഫ് ലൈഫ് കെയര്‍ രോഗികള്‍ക്ക് കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ എന്‍എച്ച്എസ് ട്രസ്റ്റിലും ഓരോ സീനിയര്‍ ആളുകളെ നിയമിക്കണമെന്ന് രിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഓരോ വര്‍ഷവും 50,000 ആളുകളെങ്കിലും മരിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല