ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ലഭിക്കുന്ന ബാര്‍ബിക്യു ചിക്കന്റെയും മറ്റു രുചി വരും തലമുറയിലെ ആളുകള്‍ക്ക് നഷ്ടമായേക്കുമെന്ന് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിലെ ഭക്ഷണങ്ങള്‍ക്ക് വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ച ഗവേഷണസംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ 55 ഇനം ഭക്ഷണങ്ങളിലാണ് ഗവേഷകസംഘം പഠനം നടത്തിയത്.
ബീഫ്, ചിക്കന്‍ എന്നിവയുടെ ഗുണനിലവാരം ഇടിയുമ്പോള്‍ എഗ് പ്ലാന്റുകളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഓസ്ട്രേലിയയിലെ വരണ്ട മരുഭൂമികളില്‍ ചൂട് കൂടും. എന്‍എസ്ഡബ്ല്യുവില്‍ മഴയുടെ ലഭ്യത കൂടും. സൈക്ലോണുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും, എന്നാല്‍ വീശിയടിക്കുന്നവ അതീവശക്തിയുള്ളവയായിരിക്കും. ഇത്തരത്തില്‍ കാലാവസ്ഥയിലുണ്ടാകുന്ന കാലാന്തര വ്യതിയാനങ്ങള്‍ കര്‍ഷകരെയും കൃഷിയെയും പ്രതികുലമായി ബാധിക്കും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് കൃഷിരീതിയിലും മറ്റും മാറ്റങ്ങല് വരുത്തിയില്ലെങ്കില്‍ കൃഷി സാധ്യമല്ലാത്ത സ്ഥിതിയുണ്ടാകും. ഉദാഹരണത്തിന് കന്നുകാലികളെ വളര്‍ത്തുന്നവര്‍ കൂടുതല്‍ ചൂട് താങ്ങാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ടവയും കുറച്ചു വെള്ളം മാത്രം ആവശ്യമുള്ളവയുമായ കന്നുകാലികളെ തെരഞ്ഞെടുക്കേണ്ടി വരും.
ഇതിന്റെയൊക്കെ പരിണിത ഫലമായി, ആപ്പിളിന്റെയും ബനാനയുടെയും വില കൂടും. ചീസ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടും. പാല് ഉല്‍പ്പാദനം കുറയുന്നതും രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതുമാണ് ചീസ് ലഭ്യത കുറയാനുള്ള കാരണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല