സ്വന്തം ലേഖകന്‍: സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ വായ മാത്രം ഉപയോഗിച്ച് പാട്ടിന് സംഗീതം നല്‍കിയ മലയാളി ഗായിക തരംഗമാകുന്നു. ഗായികയായ സൗമ്യ സനാതനനാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഗാനത്തിന് സ്വന്തം വായ കൊണ്ട് പിന്നണി ഒരുക്കിയത്.
തിരുവനന്തപുരം സ്വദേശിനിയാണ് സൗമ്യ. ഒരു വര്‍ഷം സമയമെടുത്താണ് പാട്ടിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് എന്നാണ് സൗമ്യ പറയുന്നത്. ശബ്ദവും ദൃശ്യവും ഒരുമിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നെന്നും സൗമ്യ തന്റെ ഫേസ്ബുക്കില്‍ വാളില്‍ വെളിപ്പെടുത്തി.
കണ്ണൂര്‍ രാജന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ടീം നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ ഗാനമാണ് സൗമ്യ പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. എന്തായാലും പാട്ടിന്റെ പുതുവഴിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
സൗദി അറേബ്യന്‍ യുവ സംഗീതജ്ഞനായ അലാ വാര്‍ധിയാണ് സംഗീതോപകരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി വായ കൊണ്ട് പാട്ടിന് സംഗീതം നല്‍കുന്ന രീതിക്ക് പ്രചാരം നല്‍കിയത്. സംഗതി ഹിറ്റായതോടെ ലോകം മുഴുവന്‍ ഈ രീതിക്ക് ആരാധകരായി. ഇപ്പോള്‍ മലയാളത്തിലും പാട്ടും പാട്ടുകാരിയും വൈറലാകുന്ന മട്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല