കടിയുടെയും ,വലിയുടെയും,തടയലുകളുടെയും ,തലോടലുകളുടെയും നടുവില്‍ ആര്‍ക്കോ വേണ്ടി ധനകാര്യ മന്ത്രി കെ എം മാണി അവതരിപ്പിച്ച ശോഭയില്ലാതെ പോയ ബജറ്റിനെ പറ്റി പ്രശസ്ത സിനിമാ താരവും ,എഴുത്തുകാരനുമായ ജോയ് മാത്യു നടത്തിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി പടരുന്നു. പാവപ്പെട്ടവന്റ്‌റെ ആവശ്യ വസ്തുക്കളെ എല്ലാം നികുതിയില്‍ ഉള്‍പ്പെടുത്തിയ ഈ ബജറ്റ് ഏറ്റവും ജനദ്രോഹപരം എന്ന അഭിപ്രായം ഭരണ പക്ഷത്തുള്ളവര്‍ തന്നെ പരോക്ഷ മായും പ്രത്യക്ഷമായും സമ്മതിച്ചിരിക്കുന്ന വേളയില്‍ അതിനെതിരെ ശബ്ദമുയര്‍ത്താതെ അക്രമത്തില്‍ ശ്രദ്ധ ചെലുത്തിയ നേതാക്കളെയും ജോയ് മാത്യു തന്റ്‌റെ പോസ്റ്റില്‍ കടന്നാക്രമിക്കുന്നു.ഒപ്പം കോടിക്കണക്കിനു മലയാളികളുടെ നിത്യോപയോഗ സാധനങ്ങളായ അരിമുതല്‍ എണ്ണക്ക് വരെ നികുതി കൂട്ടേണ്ടി വന്നതില്‍ ദുഖിക്കാതെ ബജറ്റ് ദിവസം രാവിലെ തനിക്കു പതിവുപോലെ പള്ളിയില്‍ പോകാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ടെന്നു മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കെ എം മാണി കൊന്തക്കും മെഴുകു തിരിക്കും നികുതി കൂട്ടാത്തതില്‍ ജോയ് മാത്യു പരിഹസിക്കുന്നു.നിരവധി മലയാള സിനിമകളില്‍ വേറിട്ട അനേക വേഷങ്ങള്‍ ചെയ്തിട്ടുള്ള ജോയ് മാത്യു മലയാളികളുടെ ഇഷ്ട്ട താര നിരയിലേക്ക് വന്നത് ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഒറ്റപ്ലാക്കലച്ചന്‍ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു.ജോയ് മാത്യു വിന്റ്‌റെ ഫേസ് ബുക്ക് വാക്കുകളിലേക്ക്
‘അങ്ങിനെ നമ്മുടെ ജനപ്രതിനിധികള്‍ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി .പൊരിഞ്ഞ അടി കാണാമെന്നു കരുതി കാത്തിരുന്നപ്പോള്‍ വെറും ഉന്തും തള്ളും മാത്രം വിളബി ചാനലുകാര്‍ പ്രേക്ഷകരെ ചതിച്ചു .കാലം മാറിയത് അറിയാതെ ഇപ്പോഴും പൊതുമുതല്‍ തച്ചു തകര്‍ക്കുന്നതാണ് വിപ്ലവം എന്ന് വിശ്വസിക്കുന്ന പ്രാകൃത വിപ്ലവകാരികള്‍ ഒരു വശത്ത് ,ഉളുപ്പില്ലായ്മയുടെ അഹങ്കാരവുമായി ബജറ്റ് അവതരണം എന്തോ ഭയങ്കര ചരിത്രസംഭവമായി താങ്ങിക്കൊണ്ടു നടക്കുന്നവര്‍ മറുവശത്ത് .സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന .അരി,ഗോതബ്,എന്തിനു വെളിച്ചെണ്ണയ്ക് പോലും നികുതി ചുമത്തുന്ന ഈ സാബത്തിക വിദഗ്ദന്റെ ബജറ്റ് കേട്ടാല്‍ത്തന്നെ ഏതു സാധാരണക്കാരനും അത് കത്തിച്ചുകളയുമെന്നിരിക്കെ എന്തിനീ വിപ്ലവകലാപരിപാടി നടത്തി പൊതുജന വിരോധം വാങ്ങിവെക്കണം ?(ഭാഗ്യം ,എല്ലയ്‌പോഴുമെന്നപൊലെ കൊന്തയ്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വര്‍ധ്ധിപ്പിച്ചിട്ടില്ല ).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല