സ്വന്തം ലേഖകന്‍: ബങ്കുളുരുവില്‍ ഒരു തവണയെങ്കിലും ഓട്ടോയില്‍ കയറിയാല്‍ കേരളത്തിലെ ഓട്ടോക്കാരെ നമിക്കാത്തവര്‍ കുറവാണ്. പിന്നെ ഓട്ടോയില്‍ കയറാനും സാധ്യതയില്ല. ദക്ഷിനേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പരാതി കേള്‍ക്കേണ്ടി വരുന്ന ഓട്ടോക്കാര് ബങ്കുളുരുവിലാണുള്ളത്.
ചാര്‍ജിന്റെ കാര്യത്തിലാണ് യാത്രക്കാരും ഡ്രൈവര്‍മാരും പലപ്പോഴും ഉടക്കുന്നത്. മീറ്റര്‍ ഇട്ട് ഓടുക എന്നൊരു പരിപാടി ഇല്ലാത്താതതിനാല് ചാര്‍ജിന്റെ പേരിലുള്ള വഴക്കുകളും സുലഭം.
സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ കൂലിക്ക് പുറമെ നഗരത്തിലെ ഓട്ടോക്കാര് നിശ്ചയിച്ച ഒരു കൂലിയുണ്ട്. ആ കൂലിക്കേ ഭൂരിപക്ഷം ഓട്ടോക്കാരും സവാരിക്ക് തയ്യാറാവൂ. തര്‍ക്കിക്കാന്‍ പോയാലും ഫലം തഥൈവ. ഭാഷാ പ്രശ്നങ്ങളുള്ള മലയാളികള്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ട.
വാടകക്ക് ഓട്ടോ വിളിച്ച് പുലിവാലു പിടിച്ചവരുടെ പരാതികള്‍ പെരുകിയതോടെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബങ്കളുരുവിലെ ട്രാഫിക് പോലീസ്. പ്രീപെയ്ഡ് ഓട്ടോ സര്‍വ്വീസിന് വാടക നിശ്ചയിക്കാന്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുക എന്ന പരീക്ഷണമാണ് പോലീസ് നഗരത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത്.
ഒരു എന്‍ജിഓയുടെ സഹകരണത്തോടെയാണ് ട്രാഫിക് പോലീസ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുക. ഭാഷാ പ്രശ്നങ്ങള്‍ കൊണ്ട് ഡ്രൈവര്‍മാരുമായി കൂലി വിലപേശാന്‍ കഴിയാതെ ചോദിച്ച കാശ് കൊടുക്കേണ്ടി വരുന്നത് ഇതോടെ ഒഴിവാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല