സ്വന്തം ലേഖകന്‍: ബംഗാളില്‍ മോഷണ ശ്രമത്തിനിടെ എണ്‍പതുകാരിയായ കന്യാസ്ത്രീയെ കൂട്ട ബലത്സംഗ ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.
ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ചും കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
ബംഗാളിലെ നദിയ ജില്ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്കൂളിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി സ്കൂളിലെ കെട്ടിയിട്ട് സ്കൂളില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേസില്‍ ഇതുവരെയായി പത്തുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. പിടികിട്ടാനുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപകമാക്കി.
ജില്ലാ മജിസ്ട്രേറ്റ് പിബി സലിം റാണാഘട്ടിലെ ആശുപത്രിയിലെത്തി കന്യാസ്ത്രീയെ സന്ദര്‍ശിച്ചു. കൂടാതെ കോണ്‍വെന്റ് സന്ദര്‍ശിച്ച് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് റോമന്‍ കത്തോലിക്ക സഭയുടെ കൊല്‍ക്കത്ത അതിരൂപത തിങ്കളാഴ്ച നഗരത്തില്‍ റാലി നടത്തി. റാണാഘട്ട് സന്ദര്‍ശിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പു നല്കയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല