സ്വന്തം ലേഖകന്‍: സ്വന്തം ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി ബോളിവുഡ് നടി രതി അഗ്‌നിഹോത്രി രംഗത്തെത്തി. ശനിയാഴ്ചയാണ് നടി പരാതിയുമായി മുംബൈ വര്‍ളി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി.
ഭര്‍ത്താവ് അനില്‍ വിര്‍മാണി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ രതി പറയുന്നു. ഗാര്‍ഹിക പീഡന നിയമ പ്രകാരം ബലപ്രയോഗത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ വര്‍ളി പോലീസ് അന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് 7 ന് ഒരു സാധാരണ വഴക്കില്‍ തുടങ്ങിയ തര്‍ക്കം മര്‍ദ്ദനത്തില്‍ അവസാനിക്കുകയായിരുന്നു. സാമ്പത്തിക തകര്‍ച്ച നേരിട്ടതോടെയാണ് ഭര്‍ത്താവ് ശാരീരിക പീഡന തുടങ്ങിയതെന്നാണ് രതിയുടെ വാദം. മൊഴി രേഖപ്പെടുത്താനായി രതിയുടെ ഭര്‍ത്താവ് വിര്‍മാണിയെ വിളിച്ചു വരുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് നടി പരാതി നല്‍കാന്‍ എത്തിയത്. 1981 ലെ മെഗാ ഹിറ്റായ ഏക് തുജെ കെ ലിയെ യിലൂടെയാണ് രതി അഗ്‌നിഹോത്രി ബോളിവുഡില്‍ സാന്നിധ്യം അറിയിക്കുന്നത്. ഹിന്ദിയിലെ മുന്‍നിര നായകന്മാരുടെ നായികയായി ഒട്ടേറെ ഹിറ്റു ചിത്രങ്ങളില്‍ രതി വേഷമിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല