വാഷിങ്ടണ്‍: യാത്രക്കാരന് ‘ജിഹാദി’ ‘ജിഹാദി’ എന്ന് നിലവിളിച്ചുകൊണ്ട് കോക്ക്പിറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന്യുണൈറ്റഡ്എയര്‍ലൈന്‍ വിമാനം അടിയന്തിരമായി താഴെയിറക്കി. ഇയാള്‍ ജിഹാദ് എന്ന് അലറിക്കൊണ്ട് കോക്ക്പിറ്റിലേക്ക് ഓടിയടുത്തപ്പോള്‍ മറ്റുള്ള യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവെയ്ക്കുകയായിരുന്നു. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഇയാളുടെ മുഖം കാണാമായിരുന്നു. മുഖത്ത് മുറിവേറ്റ പാടുകളൊക്കെയുള്ള ഇയാളെ യാത്രക്കാര്‍ ചേര്‍ന്ന് കീഴടക്കുന്നതാണ് വീഡിയോയിലുള്ളത്.
33 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന ബോയിങ് 737 വിമാനമാണ് തീവ്രവാദ സാന്നിധ്യം ഭയന്ന് തിരിച്ചിറക്കിയത്. ഇയാളെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടിച്ചു വെയ്ക്കുന്നതിനിടയില്‍ താന്‍ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ വിമാനം താഴെയിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇയാള്‍ എന്ത് ഉദ്ദേശ്യത്തോടെയാണ് വിമാനത്തില്‍ ഇത്തരത്തിലൊരു രംഗം സൃഷ്ടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വാര്‍ത്താ സമ്മേളനത്തില്‍ ഇയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചൊന്നും എയര്‍ലൈന്‍സ് വക്താവ് പരാമര്‍ശിച്ചില്ല. പൊലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ ആരാണെന്നോ ഏത് രാജ്യക്കാരനാണെന്നോ തുടങ്ങി ഒരു കാര്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസും സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല