യു കെ യിലെ മലയാളികള്‍ക് വിനോദത്തിന്റെ പുതിയ മുഖം തുറന്ന് യുക്മയും വിന്റെ ജൂ ഗ്ര്പ്പും സംയുക്തമായി സംഘടിപ്പികുന്ന സെലെബ്രിറ്റി ക്രിക്കറ്റ് മത്സരം മെയ്9 നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈ മാസം 31 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ലണ്ടനില്‍ വാട്ട് ഫോര്‍ഡിന് അടുത്ത് ഹെണ്ടാന് അല്ലയന്സു പാര്‍ക് സ്റ്റേഡി യ ത്തില്‍ അരങ്ങേറുന്ന മത്സരം നാല്പതോളം ബി സി നസ് സംരഭകര്‍ക്ക് ഒരുമിക്കുവാനുള്ള വേദിയാകും. സ്റ്റേഡി യ ത്തില്‍ തന്നേ് നാല്പതോളം സ്റ്റാളുകള്‍ ഉണ്ട്. താല്പര്യമുള്ള സംരഭകര്‍ക്ക് സ്റ്റാളുകള്‍ ലഭിക്കാന്‍ താഴെ പറെയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്.
യുക്മയും വിന്റെ ജും ചേര്‍ന്ന് സംഘടിപ്പികുന്ന ആദ്യ സംരഭമാണിത. ഇതിനോടകം തന്നേ് നിരവധി അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു യുക്മയുടെയ് വിവിധ റിജിയനുകളില്‍ റി ജിണല് പ്രസിഡന്റുമാരുമായി താല്പര്യമുള്ള അംഗങ്ങള്‍ക്കും അംഗ അസ്സോസ്സി യെഷനുകള്ക്കും ബന്ധപെടാവുന്നതാണ് . മലയാളികളുടെ ഇഷ്ട താരങ്ങളായ ആസിഫ് അലി , കുഞ്ചാക്കോ ബോബാന് , പ്രിഥ്വിരാജ് തുടങ്ങിയവര്‍ സെലബ്രിറ്റി ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കും , മലയാളി താരങ്ങള്‍കൊപ്പം 21 നും 40 നും മദ്ധ്യേ പ്രായം ഉള്ളവര്‍ക്കാണ് അവസരം ഉണ്ടായിരികുന്നത്. ഇവരുടെ കായിക ക്ഷമതയും , അഭിരുചിയും പരിശോധിച്ചായിരിക്കും തെരഞ്ഞെടുക്കുക . തെരെഞ്ഞെടുക്കപെടുന്നവരെ ഇമെയില്‍ മുഖേനയും ഫോണ്‍ മുഖേനയും വിവരങ്ങള്‍ അറിയിക്കും .പുതിയതായി തെരഞ്ഞെടുക്കുന്ന ടീമിനെ ടീം ബ്ലാസ്റ്റേഴ്സ് എന്നായിരിക്കും പേര് .
ഫ്രാങ്കോയോടൊപ്പം രഞ്ജിനി ജോസും ഡാ തടിയ ഫെയിം ഡി ജെ ശേഖറും ചേരുന്ന സംഗീത നിശ പൂര കാഴ്ച ഒരുക്കും. യുക്മ ചിത്ര ഗീതം പരിപാടി ശബ്ധ നിയന്ദ്രണം നിര്‍വഹിച്ച കെ ടി ഫ്രാന്‍സിസ് കൂടെ എത്തുമ്പോള്‍ വിസ്മയാകും എന്നാ കാര്യത്തില്‍ ആര്‍ക്കും തര്‍കം ഇല്ല . യുക്മയുമായി ബന്ധപെട്ടു ടിക്കെറ്റുകള്‍ വിതരണം നടക്കും. ദേശിയ ട്രേ ഷരാര്‍ ഷാജി ത്ജോമസ് കണ് വി ന ര്‍ ആകുന്ന പ്രസ്തുത പരിപാടിയില്‍ ഇതിനോടകം തന്നേ് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധ റീ ജിയണല്‍ പ്രസിഡന്റുമാരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്ന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല