1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

വേറിട്ട പരിപാടികളുമായി യു കെ മലയാളികളുടെ സംഘടനകളില്‍ ശ്രദ്ധേയമായ സ്ഥാനം ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിക്ക് ഉണ്ട് . ഈ വര്ഷം ദശാബ്ധി ആഘോഷത്തിനു തയാറായ ആവേശത്തില്‍ ആയിരുന്നു അംഗങ്ങള്‍ വാര്‍ഷിക പൊതുയോഗം കുടിയത് ഈ കഴിഞ്ഞ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ 25 അംഗ കമ്മിറ്റി നിലവില്‍ വന്നു .

പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് , ഈ വരുന്ന മാസം അംഗത്വം പുതുകാനുള്ള അവസരം ഉണ്ടായിരികുന്നതാണ് . അതതു ഏരിയയിലെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപെട്ടു പുതുക്കുവാനുള്ള അപ്ലിക്കേഷന്‍ ഫോറം ലഭ്യമാണ് .

പ്രസിഡന്റ് സോണി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് എടത്വാ, ട്രേഷരാര്‍ ഷിബു പപ്പാന്‍ , വൈസ് പ്രസിഡന്റ് റോയ് കാഞ്ഞിരത്താനം , ജോയിന്റ് സെക്രടറി ബിന്‌സി ഷാജു , ജോര്‍ജ് ജോസഫ് സ്‌പോര്ട്‌സ് കോ ഓര്‍ഡിനെറ്റര്‍ , ഷാജി ജോസഫ് & ജോസ്‌ന ടോജോ ആര്ട്‌സ് കോ ഓര്‍ഡിനെറ്റര്‍ , എന്നിവരെ നടപ്പ് വര്‍ഷത്തെ പരിപാടികളുടെ ചുമതലക്കാരായി തീരുമാനിച്ചു .കുടാതെ ആന്റോ ആന്റണി ജോസ്‌ന ജോസഫ് എന്നിവരെ ഡാന്‍സ് ക്ലാസ്സിന്റെ നടത്തിപ്പിന്റെ ചുമതല ഏല്‍്പിച്ചു.

പരിപാടികളുടെ ഏകദേശ ധാരണ തയാറായി കഴിഞ്ഞു , പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞലുടാന്‍ തന്നേയ് എല്ലാവരെയും അറിയിച്ചു കൊണ്ട് പത്രകുറിപ്പ് കൊടുക്കുവാന്‍ തീരുമാനിച്ചു .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.