ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സമയം ഇതാണെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്ബോണ്‍. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള യുകെയിലെ 73.3 ശതമാനം ആളുകള്‍ക്കും ജോലിയുണ്ടെന്ന് ഓസ്ബോണ്‍ പറഞ്ഞു. 1971ല്‍ തൊഴില്‍ ഇല്ലായ്മ രേഖപ്പെടുത്തി തുടങ്ങിയ നാളു മുതല്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഓസ്ബോണ്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജോലിയുടെ കാര്യത്തില്‍ യുകെ കൈവരിച്ച നേട്ടം ലോകത്തൊരു രാജ്യത്തിനും നേടാന്‍ സാധിച്ചിട്ടില്ലെന്നും ഓസ്ബോണ്‍ അവകാശവാദം ഉന്നയിച്ചു.
നിലവില്‍ ജോലി ഇല്ലാത്തവരുടെ എണ്ണം 1.56 മില്യണാണ്. 2008 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അര മില്യണ്‍ ആളുകള്‍ ജോലി ഇല്ലാത്തവരുടെ പട്ടികയില്‍നിന്ന് നീങ്ങിയിട്ടുണ്ട്. നിലവിലെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമാണ്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി തൊില്‍ ഇല്ലായ്മ നിരക്ക് 9.8 ശതമാനത്തില്‍ നില്‍ക്കെയാണ് യുകെയ്ക്ക് ഈ നേട്ടം കൊയ്യാന്‍ സാധിച്ചതെന്നും ഓസ്ബോണ്‍ ഓര്‍മ്മിപ്പിച്ചു.
തൊഴില്‍ ഇല്ലായ്മ നിരക്ക് കുറഞ്ഞതോടെ തൊഴില്‍ ഇല്ലായ്മ വേദനം (ബെനഫിറ്റ്സ്) വാങ്ങുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും കുറവ് ആളുകള്‍ തൊഴില്‍ ഇല്ലായ്മ വേദനം കൈപ്പറ്റിയത് ഇക്കൊല്ലമാണെന്നും ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഓസ്ബോണ്‍ പറഞ്ഞു. ദേശീയ തലത്തില്ത്ന്നെ രാജ്യത്തിന്റെ പുരോഗതിയാണിത് കാണിക്കുന്നത്. വടക്കു പടിഞ്ഞാറാണ് ഏറ്റവും കൂടുതല്‍ വേഗത്തില്‍ തൊഴില്‍ ഇല്ലായ്മ കുറയുന്നത്. മിഡ്ലാന്‍ഡ്സില്‍ ഓരോ പത്തു മിനിറ്റിലും ഒരു തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. ഫ്രാന്‍സില്‍ മുഴുവനായി ഉള്ള തൊഴില്‍ അവസരങ്ങള്‍ യോര്ക്ക്ഷെയറില്നിന്ന് മാത്രമായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ജോര്‍ജ് ഓസ്ബോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല