ബ്രിട്ടണില്‍ വായു മലീനീകരണം വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെയും അധികൃതരുടെയും മുന്നറിയിപ്പ്. ബ്രിട്ടണിലെ അന്തരീക്ഷത്തില്‍ പുകകലര്‍ന്ന മഞ്ഞ് പരന്നിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആസ്തമ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഗുരുതരമായ ഭീഷണിയുണ്ടാക്കും. ആസ്തമ രോഗമുള്ളവരും പ്രായമുള്ളവരും മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യൂറോപ്പില്‍നിന്നുള്ള വായു മലിനീകരണം യുകെയില്‍ എത്തുകയും ഇവിടുത്തെ പുക കലര്‍ന്ന മഞ്ഞിലേക്ക് കൂടിക്കലരുകയും ചെയ്യുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്‌സ് അറിയിച്ചു. ഇത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. സാധാരണ പൊതുജനങ്ങള്‍ക്ക് ഇതു ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും പ്രായമായവര്‍ക്കും ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇതു വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളിലാകും ഏറ്റവും അധികം വായു മലിനീകരണം ദോഷകരമായി ബാധിക്കുക. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദവും താഴ്ന്ന കാറ്റുമാണ് പുക മഞ്ഞ് അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല