സ്വന്തം ലേഖകന്‍: പതിവു ചര്‍ച്ചകള്‍ കൊണ്ടും സ്ഥിരം കാണുന്ന മുഖവും വേഷങ്ങളും കൊണ്ടും പതിവു പോലെ വിരസമായ രാജ്യസഭക്ക് പുതുമഴ പെയ്ത പ്രതീതിയായിരുന്നു ഇന്നലെ. രാജ്യസഭയിലെ തന്റെ നീണ്ടകാല അസാന്നിദ്ധ്യത്തിനു ശേഷം എംപിയും ബോളിവുഡ് താര റാണിയുമായ രേഖ രാജ്യസഭയിലെത്തി.
ക്രീം നിറമുള്ള സാരിയുടുത്ത് സുന്ദരിയായി സഭയിലെത്തിയ രേഖ മോഡി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം ആദ്യമായി ബജറ്റ് സമ്മേളനത്തിലും പങ്കെടുത്തു. ശൂന്യവേളയില്‍ അടുത്ത സീറ്റിലിരുന്ന അനു അഗയോടും എന്‍കെ ഗാംഗുലിയോടും കുശലം പറയാനും താരം സമയം കണ്ടെത്തി.
പിന്നീട് എച്ച്കെ ദുവയോട് വിശദമായി സംസാരിച്ച രേഖ പത്തു മിനിറ്റോളം സഭയില്‍ ചെലവഴിച്ചു. കഴിഞ്ഞ ശീതകാല സമ്മേളനത്തിലും ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിലും ഒരു തവണ മാത്രമായിരുന്നു പങ്കെടുത്തത്.
2012 ല്‍ പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനുശേഷം രേഖ ആകെ പങ്കെടുത്തിട്ടുള്ളത് പത്തോളം സമ്മേളനങ്ങളിലാണ്. രാജ്യസഭയില്‍ നിന്ന് നീണ്ട കാലം വിട്ടുനിന്നതിനെ തുടര്‍ന്ന് രേഖയും മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറും മറ്റംഗങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 104 പ്രകാരം അംഗങ്ങള്‍ കാരണം കാണിക്കാതെ 60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ നിന്ന് വിട്ടുനിന്നാല്‍ അവരുടെ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കണമെന്നാണ് ചട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല