ഇല നക്കുന്നവന്റ്‌റെ ചിറിനക്കുക എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ എന്നാല്‍ തിരുവല്ലാക്കു സമീപം നാല് മലയാളി ചെറുപ്പക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തത് അത് തന്നെ യായിരുന്നു.ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതെ ബംഗാളില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരു പാവപ്പെട്ട ബംഗാളി യുവാവിനെ കവര്‍ച്ച ചെയ്ത നാല് മലയാളി യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്പ്പിക്കുകയാണ് ഉണ്ടായത്.
തിരുവല്ലാക്കടുത്തുള്ള പായിപ്പാട് ആണ് സംഭവം നടന്നത് . ബംഗാളിതൊഴിലാളിയായ അബു ഷെരിഫ് എന്നയാളുടെ പണവും മൊബൈല്‍ഫോണും തട്ടിയെടുത്തകേസില്‍ നാലു മലയാളി യുവാക്കളെയാണ് ഇക്കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബിനു, പ്രവീണ്‍, സിനീഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ തിരുവല്ല ,ചങ്ങനാശ്ശേരി സ്വദേശികളാണ് . പായിപ്പാട് മുണ്ടുകോട്ടയിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശി അബുഷെരീഫിന്റെ നാലായിരം രൂപയും മൊബൈല്‍ഫോണും കവര്‍ച്ചചെയ്തകേസിലാണ് ഇവരെ തൃക്കൊടിത്താനം പോലീസ് പിടികൂടിയത്. ജോലികഴിഞ്ഞ് ചാഞ്ഞോടിയില്‍നിന്ന് മുണ്ടുകോട്ട ഭാഗത്തേയ്ക്ക് നടന്നുപോകുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ സംഘമാണ് പണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് കടന്നത്. ഉച്ചത്തില്‍ നിലവിളിക്കുന്ന ബംഗാളിയെ കണ്ട് കാര്യം അന്വേഷിച്ച നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിടിയിലായ നാലംഗസംഘത്തെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.
പണത്തിനു വേണ്ടി ഏതു പാവപ്പെട്ടവന്റ്‌റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന നിലവാരത്തിലേക്ക് നമ്മുടെ കേരളത്തിലെ ഒരു പറ്റം ചെറുപ്പകാര്‍ തരം താഴുന്ന വാര്‍ത്ത വളരെ അപലപനീയം തന്നെ.കൂടാതെ ബംഗാളിയെ മോഷ്ട്ടിച്ച മലയാളി എന്ന വിശേഷണം കൂടി ഇവര്‍ സ്വന്തമാക്കി എന്നു വേണം നമുക്ക് കരുതാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല