സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം.
അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന് തന്റെ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിനായി നടത്തിയ ഓഡിഷന്. 1950 ല്‍ നടന്ന ഓഡിഷന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
ഓഡിഷനെത്തിയ രണ്ടു പെണ്‍കുട്ടികളോട് കര്‍ദാര്‍ വസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കര്ദാറിന്റേയും സഹായിയുടേയും മുന്നില്‍ വച്ചു തന്നെ വസ്ത്രം അഴിച്ചു മാറ്റുന്ന പെണ്‍കുട്ടികള്‍ പിന്നീട് അവരുടെ മുന്നില്‍ വച്ചു തന്നെ നീന്തല്‍ വസ്ത്രവും അടിവസ്ത്രവും ധരിക്കുന്നതും കാണാം.
നടനായി തുടങ്ങി പിന്നീട് നിര്‍മ്മാതാവും സംവിധായകനുമായ ആളാണ് കര്‍ദാര്‍. തന്റെ നിര്‍മ്മാണ കമ്പനിയായ കര്‍ദാര്‍ പ്രൊഡ്ക്ഷന്‍സിന്റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഭഗ്ബാന്‍, ദില്ലഗി, ദസ്തന്‍ എന്നിവയാണ് കര്‍ദാറിന്റെ പ്രശസ്ത ചിത്രങ്ങള്‍. തുണിയഴിപ്പിച്ചുള്ള ഓഡിഷന്റെ ഫലം എന്തായിരുന്നു, പെണ്‍കുട്ടികള്‍ക്ക് അവസരം കിട്ടിയോ എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല