സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്കെത്തുന്നു. എതും കുപ്രസിദ്ധനായ അതിന്റെ എഴുത്തുകാരന്റെ അപൂര്‍വമായ കൈയ്യൊപ്പോടെ. അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒരു അപൂര്‍വ പ്രതിയാണ് ലേലം വിളിക്കായി എത്തിയിരിക്കുന്നത്.
ലോസ് ആല്ഞ്ചല്സിലെ സാന്‍ഡേര്‍സ് ഓക്ഷന് ഹൗസാണ് ഈ അപൂര്‍വ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ലേലം നടക്കുക. 35,000 അമേരിക്കന്‍ ഡോളറാണ് തുടക്ക വില. ഓണ്‍ലൈനിലും ലേലം വിളിക്കാനുള്ള സൗകര്യമുണ്ട്.
ഫിപിപ് ബൗളര്‍ എന്ന ജര്മ്മന്കാരന് ഹിറ്റ്ലര്‍ കൈയ്യൊപ്പിട്ട് സമ്മാനിച്ച പതിപ്പാണിത്. ഹിറ്റ്ലര്‍ നാസി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പന്ത്രണ്ടാമനായി അതില്‍ ചേര്‍ന്ന ആളാണ് ഫിലിപ് ബൗളര്‍. 1923 ല്‍ അന്നത്തെ ജര്‍മ്മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഹിറ്റ്ലര്‍ നടത്തിയ പരാജയപ്പെട്ടുപോയ ആദ്യശ്രമത്തിലും ഫിലിപ്പ് പങ്കാളിയായിരുന്നു.
ഈ അട്ടിമറി നടത്തിയെന്ന കുറ്റത്തിന് ജയില്‍ വാസം അനുഭവിക്കുമ്പോഴാണ് ഹിറ്റ്ലര്‍ മെയിന്‍ കാംഫ് രചിക്കുന്നത്. വംശീയ വിദ്വേഷം ഒരോ പേജിലും നിറച്ചു വച്ചിരിക്കുന്ന ഈ പുസ്തകം ജര്‍മ്മനിയുടെ എല്ലാം ദുരിതങ്ങള്‍ക്കും കാരണം ജൂതന്മാരാണെന്നും തുറന്നടിച്ചു. മെയില്‍ കാംഫിലാണ് തന്റെ ആര്യ രാഷ്ട്രമായ ജര്‍മ്മനി എന്ന സങ്കല്പം ആദ്യമായി വികസിപ്പിക്കുന്നത്.
പിന്നീട് ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഹിറ്റ്ലര്‍ പുസ്തകം ഫിലിപ്പിന് ക്രിസ്മസ് സമ്മാനമായി നല്‍കുകയായിരുന്നു. രണ്ടു വോള്യങ്ങാളായി 1925 ലും 1926 ലുമാണ് പുസ്തകങ്ങള്‍ നല്‍കിയത്. നാസി ആശയങ്ങളോടുള്ള ഫിലിപ്പിന്റെ വിശ്വസ്തതക്കും ആത്മാര്‍ഥതക്കും എന്നാണ് പുസ്തത്തിന്റെ ഉള്‍പേജില്‍ ഹിറ്റ്ലര്‍ കുറിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല