സ്വന്തം ലേഖകന്‍: വിശുദ്ധ ഖുറാന് തീയിട്ടെന്ന് ആരോപിച്ചു മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. കാബൂളിലാണ് മതഭ്രാന്തരുടെ ഞെട്ടിക്കുന്ന അഴിഞ്ഞാട്ടം നടന്നത്.
മൂപ്പത്തി രണ്ടുകാരിയായ ഫര്‍ക്കുദ എന്ന യുവതിയാണ് ഒരു സംഘം മതഭ്രാന്തന്മാരുടെ ക്രൂരതക്ക് ഇരയായത്. ഫര്‍ക്കുദ ഷദോ ഷംഷീറാ പള്ളിയില്‍ വച്ച് ഖുറാന് കത്തിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ഇളകിയ ആള്‍ക്കൂട്ടം അവരെ ഓടിച്ചിട്ട് പിടിക്കുകയു തെരുവിലിട്ട് തീവക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
യുവതി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പുഴയില്‍ എറിയുന്നതിനു മുമ്പ് മൃതദേഹത്തെ ആള്‍ക്കൂട്ടം മതിവരും വരെ മര്‍ദ്ദിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഫര്‍ക്കുദ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും രോഗം മൂര്‍ച്ഛിച്ചതു കാരണം ചെയ്തതാണെന്നും യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് അക്രമി സംഘത്തിലുണ്ടായിരുന്ന കണ്ടാലറിയുന്ന നാലു പേരെ കാബുള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താലിബാന്റെ തീവ്രവാദ നിലപാടിനോട് ചായ്വുള്ളവര്‍ കാബൂളില്‍ വീണ്ടും പ്രാപിക്കുന്നതിന്റെ സൂചനയാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് നിരീക്ഷികര്‍ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല