യമന്റെ തലസ്ഥാനമായ സാനയില്‍ മൂന്ന് വ്യത്യസ്ത മുസ്ലീം പള്ളികളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളിലായി 55 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചാവേറുകളാണ് മൂന്ന് മുസ്ലീം പള്ളികളിലും സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം, കാരണം പുറത്തു വരുന്നത് ഔദ്യോഗികമായ കണക്കുകളല്ല. ആശുപത്രികളിലെ മെഡിക്സിനെയും ജീവനക്കാരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ വാര്ത്തകളായിരിക്കുന്നത്.
തെക്കന്‍ സനയിലെ ബാദര്‍ മോസ്ക്കിനുള്ളിലാണ് ആദ്യ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച്ച നമസ്ക്കാരം നടക്കുന്നതിനിടെ പള്ളിക്കുള്ളില്‍ കടന്നുകൂടിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തെത്തിയവരെ ലക്ഷ്യം വെച്ച് രണ്ടാമത്തെ സ്ഫോടനവും വടക്കന്‍ സനായിലെ അല്‍ ഹഷാഹുഷ് പള്ളിയില്‍ മൂന്നാമത്തെ സ്ഫോടനവും നടന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൗത്തി മിലിഷ്യ എന്ന സംഘടനയിലെ മുസ്ലീംങ്ങളാണ് കൊല്ലപ്പെട്ടവര്‍ എല്ലാം. ഇവര്‍ ഈ നഗരം കൈയടക്കി വെച്ചിരിക്കുകയായിരുന്നെന്നും അതിനുള്ള തിരിച്ചടിയാണിതെന്നുമാണ് കരുതപ്പെടുന്നത്.
ബോംബ് സ്ഥോടനങ്ങളെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ഇവരില്‍ പലരുടെയും നില ഗുരുതരമായിരുന്നു. പരുക്കേറ്റവര്‍ക്കും രക്തം വാര്‍ന്നു പോയവര്‍ക്കും അടിയന്തിരമായി രക്തദാനത്തിനായി തലസ്ഥാന നഗരിയിലെ ആശുപത്രികളില്‍ അറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് ഹൗത്തി മിലിഷ്യയുടെ ഉടമസ്ഥതയിലുള്ള അല്‍ മസീറ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല