പിന്‍കാലുകളുപയോഗിച്ച് നടന്നുകൊണ്ടിരുന്ന മുതലകള്‍ ജീവിച്ചിരുന്നുവെന്ന് പഠനം. ഫോസിലുകളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് പുരാതന ജീവിവര്‍ഗ്ഗങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തത്തിന്റെ വക്താക്കള്‍. നോര്‍ത്ത് കരോളിന സര്‍വകലാശാലയും നോര്‍ത്ത് കരോളിനയിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സിലെ ഗവേഷണ വിഭാഗവുമാണ് പഠനത്തിന് പിന്നില്‍.
കാഴ്ചയില്‍ മുതലകളെപ്പോലെയിരിക്കുമെങ്കിലും ഇവയക്ക് മുതലകളേക്കാള്‍ വലുപ്പമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാര് അവകാശപ്പെടുന്നത്. ഒമ്പതടിയോളം വലിപ്പമുള്ള ഇവ 230 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് കരോളിനയുടെ വിവിധ ഭാഗങ്ങളിലാണ് ജീവിച്ചിരുന്നത്.
കരോളിന ബുച്ചര്‍ എന്നാണ് ഇരുകാലില്‍ നടക്കുന്ന മുതലകള്‍ക്ക് ശാസ്ത്രജ്ഞന്മാര് നല്‍കിയിരിക്കുന്ന പേര്. ജുറാസിക് യുഗത്തിനു മുമ്പ് ട്രയാസിക് കാലഘട്ടത്തിലായിരുന്നു ഇവ ജീവിച്ചിരുന്നത്. ചെറിയ ജീവികളും ആമ പോലുള്ള ഉരഗ വര്‍ഗ്ഗങ്ങളുമായിരുന്നു ഇവയുടെ ഭക്ഷണമെന്നും പഠനത്തില്‍ കണ്ടെത്തി. പിന്നീട് ഡൈനോസറുകളുടെ കാലഘട്ടത്തോടെയാണ് ഇവ ജൈവലോകത്ത് നിന്ന് അപ്രത്യക്ഷമായതെന്നും പഠനം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല