സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: വിഖ്യാത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് ബോള്‍ട്ടണില്‍ തുടക്കമാകും. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകിട്ട് നാലുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 6.30ന് പരിശുദ്ധ ജപമാലയോടെ ധ്യാനത്തിനു തുടക്കമാകും. പ്രവാസ ജീവിതത്തില്‍ കുടുംബ വിശുദ്ധീകരണത്#ിന്റെ ആവശ്യകതയെക്കുറിച്ചും ക്രിസ്തീയ മൂല്യങ്ങളെ മുറുകെപിടിച്ച്# സഭയോടു ചേര്‍ന്ന് ജീവിതം ബലപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും അച്ചന് ക്ലാസുകള്‍ നയിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വലിയ നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ബോള്‍ട്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ#് തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
ഓശാന ഞായറാഴ്ച രാവിലെ 9.30 മുതല്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഏപ്രില്‍ രണ്ടിന് പെസഹ തിരുകര്‍മങ്ങള്‍ രാത്രി ഏഴു മുതലും ദുഃഖവെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പീഡാനുഭവ തിരുകര്‍മങ്ങള്‍ സെന്റ് ഗ്രിഗറീസ് ദേവാലയത്തിലും ദുഃഖശനിയാഴ്ച രാവിലെ 9.30 മുതലും ഉയിര്‍പ്പ് തിരുനാള്‍ തിരുകര്‍മങ്ങള്‍ ഞായറാഴ്ച രാവിലെ 10.45 മുതലും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല