1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം നാളെ മുതല്‍ രണ്ടു ദിവസങ്ങളിലായി മാഞ്ചസ്റ്ററില്‍ നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെയുമാണ് ധ്യാനം നടക്കുക.

വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ധ്യാനം. വിശുദ്ധ കുര്‍ബാനയിലെ ഓരോ ഭാഗങ്ങളും എടുത്ത് പ്രത്യേകം ക്ലാസുകള്‍ നയിക്കുന്ന അച്ചന്‍ ദിവ്യബലിയില്‍ കൂടുതല്‍ ഭക്തിപൂര്‍വം പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശ്വാസികളെ ബോധവാന്മാരാക്കും.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള അച്ചന്‍ സെമിനാരി പ്രഫസറായും സേവനം ചെയ്തിട്ടുണ്ട്. ഒരുഡസനോളം പുസ്തകങ്ങളുടെ രചയിതാവുകൂടിയായ അച്ചന്‍ ഒട്ടേറെ ധ്യാന പരിപാടികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. ധ്യാന പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

ഓശാന തിരുകര്‍മങ്ങളും പെസഹാ തിരുകര്‍മങ്ങളും വൈകുന്നേരം നാലു മുതലും ദുഃഖവെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ പീഡാനുഭവ തിരുകര്‍മങ്ങളും ഉയിര്‍പ്പ് തിരുനാള്‍ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടു മുതലും ആരംഭിക്കും. തിരുകര്‍മങ്ങള്‍ എല്ലാം സെന്റ് എലിസബത്ത് ദേവാലയത്തിലാകും നടക്കുക. ധ്യാനപരി#ാപടികളിലും വിശുദ്ധവാര തിരുകര്‍മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.